ബ്രഹ്മാണ്ഡം, ആ സ്വപ്ന സംഖ്യ തൊട്ട് കല്‍ക്കി ! പ്രഭാസ് ചിത്രം ഒടിടിയിലേക്ക് എന്ന് ?
നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം.
റെക്കോര്‍ഡ് കളക്ഷനുമായി പ്രഭാസ് നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം കല്‍ക്കി 2898 എഡി. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം 1000 കോടി എന്ന സ്വപ്ന സംഖ്യ സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ചിത്രത്തിന്‍റെ നിര്‍മാതാക്കളായ വൈജയന്തി മൂവീസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ 1000 കോടി ചിത്രമെന്ന ഖ്യാതിയും കല്‍ക്കിയ്ക്ക് ആണ്.
റിലീസ് ദിനം മുതല്‍ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ സിനിമയാണ് കല്‍ക്കി. ഒപ്പം ബോക്സ് ഓഫീസിലും വന്‍ നേട്ടം ചിത്രം കൊയ്തു. 190 കോടി ആയിരുന്നു ആദ്യദിനം കല്‍ക്കി നേടിയ കളക്ഷന്‍. ദുല്‍ഖറിന്‍റെ ഉടമസ്ഥതയില്‍ വിതരണത്തിന് എത്തിച്ച ചിത്രം കേരളത്തിലും വലിയ വിജയം സ്വന്തമാക്കി.
അതേസമയം, കല്‍ക്കിയുടെ ഒടിടി സ്ട്രീമിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവരികയാണ്. നേരത്തെ ജൂലൈ അവസാനം ചിത്രം ഓണ്‍ലൈനില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് സെപ്റ്റംബര്‍ രണ്ടാം വാരം ആകുമെന്നാണ് പുതിയ വിവരം. തെന്നിന്ത്യന്‍ ഭാഷകളുടെ അവകാശം വിറ്റ് പോയിരിക്കുന്നത് ആമസോണിനും ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സിനുമാണ് വിറ്റുപോയതെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല.
എൻ്റെ പ്രിയപ്പെട്ട അപ്പു..; പ്രണവിന് അച്ഛന്റെ സ്നേഹത്തിൽ നിറഞ്ഞ പിറന്നാൾ ആശംസ
ബി.സി 3101ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന ഒരു നീണ്ട യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. കാശി, കോംപ്ലക്സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുകോൺ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്നിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം റിലീസ് ചെയ്യുമെന്നാണ് വിലിയിരുത്തലുകൾ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..