ആറ് സിനിമകൾ, 200 കോടി തൊട്ടു തൊട്ടില്ല ! ബോക്സ് ഓഫീസ് നിറയ്ക്കാനാകാതെ മോഹൻലാൽ

ആറ് മോഹന്‍ലാല്‍ സിനിമകളുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്.

actor mohanlal post pandemic movies  world wide Box Office Estimate, malaikottai vaaliban, neru

പോസ്റ്റ് പാൻഡമിക്കിന് ശേഷമാണ് മലയാള സിനിമകൾ ഇതര ഭാഷക്കാർക്ക് ഇടയിൽ കൂടുതൽ ശ്രദ്ധനേടാൻ തുടങ്ങിയത്. കണ്ടന്റിലും മേക്കിങ്ങിലും പ്രമേയത്തിലും വിട്ടുവീഴ്ചയില്ലാതെ മലയാള സിനിമ മുന്നേറുന്ന കാഴ്ചയായിരുന്നു അത്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മുൻനിര താരങ്ങൾക്ക് ഒപ്പം യുവതാര സിനിമകളും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. ഈ അവസരത്തിൽ നടൻ മോഹൻലാലിന്റെ സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. കൊവിഡിന് ശേഷം ഇറങ്ങിയ സിനിമകളുടെ കളക്ഷനാണിത്.

ആറ് സിനിമകളുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം ഈ ആറ് ചിത്രങ്ങളുടെ ഹിറ്റ് റേഷ്യോ 17%⁩ ആണ്. ഇവയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മോഹൻലാൽ ചിത്രം നേര് ആണ്. 85.1 കോടിയാണ് ചിത്രം നേടിയ കളക്ഷൻ എന്നാണ് റിപ്പോർട്ട്. ദൃശ്യം ഫ്രാഞ്ചൈസിക്കും ട്വൽത്ത് മാനും ശേഷം ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഏറ്റവും കുറവ് കളക്ഷൻ നേടിയിരിക്കുന്നത് എലോൺ ആണ്. 1.1 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. 

മലൈക്കോട്ടൈ വാലിബൻ -30 കോടി
നേര് - 85.1 കോടി
എലോൺ - 1.1 കോടി
മോൺസ്റ്റർ - 6.95 കോടി
ആറാട്ട് - 24 കോടി
മരക്കാർ - 51 കോടി

'ഇടവേള ബാബുവുമായുള്ള പഴയ വീഡിയോ കുത്തിപ്പൊക്കി, എന്നെ മോശക്കാരിയാക്കി'; ശാലിൻ സോയ

ആകെ മൊത്തം 198.15 കോടിയുടെ ബിസിനസ് ആണ് പാൻഡമിക്കിന് ശേഷം മോഹൻലാലിന് നേടാനായത്. അതേസമയം, മമ്മൂട്ടിയുടെ പതിനൊന്ന് സിനിമകളുടെ ലിസ്റ്റ് നേരത്തെ സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് പുറത്തുവിട്ടിരുന്നു. ഇവയുടെ ഹിറ്റ് റേഷ്യോ 82% ആയിരുന്നു. ഭീഷ്മപർവം- 88.1 കോടി, ടർബോ- 73 കോടി,  ഭ്രമയു​ഗം - 58.8 കോടി, കാതൽ ദ കോർ - 15 കോടി, കണ്ണൂർ സ്ക്വാഡ് - 83.65 കോടി, ക്രിസ്റ്റഫർ - 11.25 കോടി, നൻപകൽ നേരത്ത് മയക്കം - 10.2 കോടി, റോഷാക്ക് - 39.5 കോടി, സിബിഐ 5 - 36.5 കോടി, ഭീഷ്മപർവ്വം - 88.1 കോടി, ഒൺ - 15.5 കോടി, ദി പ്രീസ്റ്റ് - 28.45 കോടി എന്നിങ്ങനെയായിരുന്നു കണക്കുകൾ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios