ബജറ്റ് 65കോടി ? ബോക്സ് ഓഫീസിൽ 'വാലിബന്' സംഭവിക്കുന്നത് എന്ത് ? കണക്കുകൾ ഇങ്ങനെ
ബറോസ് ആണ് നടന്റേതായി റിലീസിന് ഒരുങ്ങുന്ന സിനിമ.
കഴിഞ്ഞ ഒരുവർഷത്തോളമായി ഏവരും പ്രതീക്ഷയോടെ കാത്തിരുന്നൊരു മോഹൻലാൽ ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ആ യുഎസ്പി ഉള്ളത് കൊണ്ട് തന്നെ വലിയ ഹൈപ്പും വരവേൽപ്പും ആയിരുന്നു വാലിബന് ലഭിച്ചത്. പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.
ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. നിലവിൽ ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ഈ അവസരത്തിൽ വാലിബൻ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ഐഎംഡിബി റിപ്പോർട്ട് പ്രകാരം വാലിബൻ ഇതുവരെ നേടിയിരിക്കുന്നത് 26.88ക്ക് മേലാണ്. ഇത് ആഗോള കളക്ഷനാണ്. കേരളത്തിൽ നിന്നും 12.92കോടിയും നേടി. ഓവർസീസിൽ 11.70കോടി, ഇന്ത്യയുടെ ബാക്കി ഭാഗങ്ങളിൽ നിന്നും 2.25 കോടിയും ചിത്രം നേടി. ഇവരുടെ റിപ്പോർട്ട് പ്രകാരം വാലിബന്റെ ആകെ ബജറ്റ് 65 കോടിയാണ്.
അതേസമയം, നേര് ആണ് വാലിബന് മുൻപായി മോഹൻലാലിന്റേതായി തിയറ്ററിൽ എത്തിയ ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം പറഞ്ഞ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനശ്വര, പ്രിയ മണി, ജഗദീഷ്, സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ചിരുന്നു.
നിർമാണം മൈത്രി മൂവി മേക്കേഴ്‌സ്, നായിക ഭാവന, പുത്തൻ ഉദയത്തിന് ടൊവിനോ, 'നടികർ' തിരശ്ശീലയിലേക്ക്..
ബറോസ് ആണ് നടന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ സിനിമ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വൃഷഭ, റംമ്പാൻ, എമ്പുരാൻ എന്നിവയാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന മറ്റ് സിനിമകൾ. നൻപകൽ നേരത്ത് മയക്കത്തിന് ശേഷം ലിജോ സംവിധാനം ചെയ്ത ചിത്രമാണ് വാലിബൻ. മമ്മൂട്ടി ആയിരുന്നു നൻപകലിലെ നായകൻ.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..