'പ്രേമയു​ഗം ബോയ്സി'ന് മുന്നിൽ വീണോ 'തങ്കമണി' ? ആദ്യദിനം ദിലീപ് ചിത്രം നേടിയത് എത്ര ?

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ തങ്കമണിയിലെ നായകൻ ദിലീപ് ആണ്.

actor dileep movie thankamani first day box office collection, premayugam boys nrn

ലയാള സിനിമയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച വർഷമാണ് 2024 എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഒരു മാസം തന്നെ മൂന്ന് അൻപത് കോടി ക്ലബ്ബും ഒരു 100 കോടി ക്ലബ്ബ് സിനിമയുമാണ് മലയാളികൾക്ക് ലഭിച്ചിരിക്കുന്നത്. മഞ്ഞുമ്മൾ ബോയ്സ്, പ്രേമലു, ഭ്രമയു​ഗം എന്നിവയാണ് ആ ഹിറ്റ് സിനിമകൾ. ഇക്കൂട്ടത്തിലേക്ക് അതായത് മാർച്ചിലും ഒട്ടനവധി സിനിമകൾ റിലീസ് ചെയ്യുന്നുണ്ട്. അക്കൂട്ടത്തിലെ ആദ്യ സിനിമ ആണ് തങ്കമണി.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ തങ്കമണിയിലെ നായകൻ ദിലീപ് ആണ്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രതീഷ് രഘുനന്ദൻ ആണ്. ഇന്നലെ ആയിരുന്നു തങ്കമണിയുടെ റിലീസ്. ഒരുദിവസം പിന്നിടുമ്പോൾ ആദ്യദിനം ദിലീപ് ചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളും പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 95 ലക്ഷമാണ് ഒപ്പണിം​ഗ് ഡേയിൽ ചിത്രം നേടിയിരിക്കുന്നത്. കേരളത്തിലെ മാത്രം കണക്കാണിത്. 

അതേസമയം, ഭേദ​പ്പെട്ട ബുക്കിം​ഗ് തങ്കമണിക്ക് ലഭിക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ 16.81കെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്. കൂടാതെ ഇന്ന് അവധി ദിനം ആയതിനാൽ കൂടുതൽ പേർ സിനിമ കാണാൻ തിയറ്ററിൽ എത്തുന്നുണ്ട്. വരും ദിവസങ്ങൾ ശനിയും ഞായറുമാണ്. അങ്ങനെ എങ്കിൽ എല്ലാം ഒത്തുവന്നാൽ ഭേദപ്പെട്ട കളക്ഷൻ ഈ മൂന്ന് ദിനവും തങ്കമണിക്ക് ലഭിക്കാൻ സാധ്യത ഏറെയാണ്. 

'എതക്ക് ഇവളോ ഹൈപ്പ്', മഞ്ഞുമ്മൽ ബോയ്സിൽ തൃപ്തിയല്ലെന്ന് നടി, രൂക്ഷ വിമർശനവുമായി മലയാളികൾ

കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തങ്കമണി സംഭവം. 1986 ഒക്ടോബർ 21ന് തങ്കമണി എന്ന ​ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ശേഷം പൊലീസ് ലാത്തിച്ചാർജും വെടിവയ്പ്പും നടന്നിരുന്നു. ഈ സംഭവത്തെ ആസ്പദമാക്കിയാണ് ​ഗ്രാമത്തിന്റെ അതേപേരിൽ തങ്കമണി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios