എതിരാളിക്ക് മുന്നിൽ വീണോ? ദിലീപ് പടത്തിന് സംഭവിക്കുന്നത് എന്ത് ? 'പവി കെയർടേക്കർ' കളക്ഷൻ
നിലവിൽ മലയാള സിനിമയുടെ പോക്കനുസരിച്ച് കളക്ഷനിൽ ഇടിവാണ് പവർ കെയർടേക്കറിന് സംഭവിച്ചിരിക്കുന്നത്.
ഒരു സിനിമ പ്രഖ്യാപിക്കുമ്പോൾ പേര്, താരങ്ങൾ, സംവിധായകർ, സംവിധായക- നടൻ കോമ്പോ തുടങ്ങിയവയെല്ലാം പ്രേക്ഷ ശ്രദ്ധേ നേടുന്ന ഘടകങ്ങളാണ്. അത്തരത്തിലൊരു സിനിമയാണ് പവി കെയർടേക്കർ. ദിലീപ് നായകനായി എത്തുന്ന സിനിമ പേരിലെ കൗതുകം കൊണ്ടും ശ്രദ്ധനേടി. കോമഡിയ്ക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള ഫാമിലി എന്റർടെയ്നർ ആകും സിനിമയെന്ന് പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും മനസിലായിരുന്നു. തരക്കേടില്ലാത്ത ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചോ എന്ന കാര്യത്തിൽ സംശയമാണ്.
നിലവിൽ മലയാള സിനിമയുടെ പോക്കനുസരിച്ച് കളക്ഷനിൽ ഇടിവാണ് പവർ കെയർടേക്കറിന് സംഭവിച്ചിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ റിലീസ് ചെയ്ത് അഞ്ച് ദിവസത്തിൽ ദിലീപ് ചിത്രം നേടിയ കളക്ഷൻ കണക്കുകൾ പുറത്തുവരികയാണ്. കേരളത്തിൽ നിന്നുമാത്രം ഇതുവരെ 5.25 കോടിയാണ് പവി കെയർടേക്കർ സ്വന്തമാക്കിയത്. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിൽ നിന്നും 75 ലക്ഷവും ഓവർസീസിൽ നിന്ന് 2.5 കോടിയും ചിത്രം നേടി. അങ്ങനെ ആകെ മൊത്തം 8.5 കോടി.
ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ നിന്നുമാത്രം വൈകാതെ പത്ത് കോടി കളക്ഷൻ പവി കെയർടേക്കർ നേടും. ആഗോളതലത്തിൽ പത്ത് കോടിയിലേറെയും ഈ വാരത്തിനുള്ളിൽ നേടാനാകുമെന്നാണ് വിലയിരുത്തൽ. ഇതിനിടയിൽ നിവിൻ പോളി ചിത്രം മലയാളി ഫ്രം ഇന്ത്യയും റിലീസ് ചെയ്തിട്ടുണ്ട്. നാളെ ടൊവിനോ തോമസ് ചിത്രം നടികറും റിലീസാണ്. ഇവയ്ക്ക് മുന്നിൽ എങ്ങനെയാണ് പവി കെയർടേക്കർ പിടിച്ചു നിൽക്കുക എന്നത് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.
ഒരുമാസം, നേടിയത് 155 കോടിയിലേറെ; ആടുജീവിതം ഒടിടിയിലേക്ക്; എന്ന്, എവിടെ കാണാം ?
ഏപ്രിൽ 29ന് ആണ് പവി കെയർടേക്കർ റിലീസ് ചെയ്തത്. നടൻ വിനീത് കുമാറാണ് സംവിധാനം. സ്വാതി, റോസ്‍മി, ശ്രേയ, ജോധി, ദില്‍ന എന്നീ നായികമാര്‍ക്ക് പുറമേ ജോണി ആന്റണി, രാധിക ശരത്‍കുമാര്‍, ധര്‍മജൻ ബോള്‍ഗാട്ടി, സ്‍ഫടികം ജോര്‍ജ് തുടങ്ങി വൻതാര നിരയും ദിലീപിനൊപ്പം സിനിമയിൽ എത്തിയിരുന്നു. അഞ്ച് പുതുമുഖ നായികമാരെയും സിനിമയിലൂടെ ഇൻട്രഡ്യൂസ് ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..