ബിജു മേനോന്റെ തുണ്ട് ക്ലിക്കായോ?, ആദ്യയാഴ്‍ച നേടിയത്
ഫ്ലോപ്പോ ഹിറ്റോ തുണ്ട്?.
കേരളത്തില്‍ ഭ്രമയുഗവും പ്രേമലുവുമൊക്കെ ഹിറ്റ് ചിത്രങ്ങളായി മാറിയിരിക്കുകയാണ്. ഫെബ്രുവരി 16ന് ബിജു മേനോൻ ചിത്രം തുണ്ടും ചിരി നമ്പറുകളുമായി പ്രദര്‍ശനത്തിന് എത്തിയിരുന്നു. ഭ്രമയുഗത്തിന്റെയും പ്രേമലുവിന്റെയും കുതിപ്പില്‍ തുണ്ട് സിനിമ പതറുന്ന എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
ബിജു മേനോന്റെ തുണ്ടിന്റെ ഓപ്പണിംഗ് വീക്കെൻഡ് കളക്ഷൻ കണക്കുകള്‍ നിരാശാജനകമായിരിക്കുകയാണ്. തുണ്ടിന് നേടാനായത് 75 ലക്ഷമാണ്. ചിരിക്ക് പ്രാധാന്യമുള്ളതിനാല്‍ വലിയ പ്രതീക്ഷയോടെയെത്തിയ ചിത്രമായിരുന്നു തുണ്ട്. എന്നാല്‍ ആ പ്രതീക്ഷ ശരിവയ്‍ക്കാൻ ചിത്രത്തിന് സാധിക്കുന്നില്ല എന്നാണ് ബോക്സ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങള്‍.
റിയാസ് ഷെരീഫാണ് തുണ്ടിന്റെ സംവിധായകൻ. കഥയും റിയാസ് ഷെരീഫിന്റേതാണ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് ആഷിക് ഉസ്‍മനാണ്. ജിംഷി ഖാലിദും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു.
ബിജു മേനോൻ പൊലീസ് കോണ്‍സ്റ്റബളായിട്ട് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയപ്പോള്‍ ചിരിക്കും വക നല്‍കുന്ന ഒട്ടേറെ രംഗങ്ങള്‍ ഉണ്ട്. ഷൈൻ ടോം ചാക്കോയും വേഷമിട്ട ചിത്രത്തില്‍ ഉണ്ണി മായ, ആനന്ദ്, ഷാജു കെ എസ്, നിതിൻ തോമസ്, ഷിൻസ് ഷാൻ, സജിൻ, ജോണി ആന്റണി എന്നിവരും ബിജു മേനോനൊപ്പം പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഛായാഗ്രാഹണവും ജിംഷി ഖാലിദ് നിര്‍വഹിക്കുന്നു. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ സുധർമ്മൻ വള്ളിക്കുന്നായ ചിത്രത്തിന്റെ ഫൈനൽ മിക്സ് എം ആർ രാജാകൃഷ്‍ണൻ, കൊസ്റ്റ്യൂം മാഷർ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യർ, കൊറിയോഗ്രാഫി ഷോബി പോൾരാജ്, ആക്ഷൻ ജോളി ബാസ്റ്റിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ അഗസ്റ്റിൻ ഡാൻ, അസോസിയേറ്റ് ഡയറക്ടർ ഹാരിഷ് ചന്ദ്ര, സ്റ്റിൽ രോഹിത് കെ സുരേഷ്, വിതരണം സെൻട്രൽ പിക്ചേഴ്‍സ് എന്നിവരാണ്.
Read More: ഞായറാഴ്‍ച കുതിപ്പ്, ജയം രവി ചിത്രം സൈറണ്‍ നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക