ആറ് വർഷം, കളക്ഷൻ 2000 കോടി, തകരാത്ത റെക്കോർഡ്, അജയ്യനായി തുടരുന്ന ഒരേയൊരു ഇന്ത്യന്‍ ചിത്രം
ഷാരൂഖിന്‍റെയോ സല്‍മാന്‍ ഖാന്‍റെയോ സിനിമകളല്ല എന്നത് ശ്രദ്ധേയമാണ്.
കോടി ക്ലബ് സിനിമകള്‍ എന്നാല്‍ ഒരുകാലത്ത് ബോളിവുഡ് ആയിരുന്നു. മറ്റ് ഇന്‍റസ്ട്രികള്‍ കഷ്ടിച്ച് അന്‍പതും നൂറും കോടികള്‍ നേടുമ്പോള്‍ ഒരു ബോളിവുഡ് ചിത്രം നേടുന്നത് 200, 500, 1000 കോടി രൂപയാണ്. എന്നാല്‍ കൊവിഡിന് ശേഷം ബോളിവുഡ് അടക്കി വാണിരുന്ന ഈ കോടി ക്ലബ്ബുകള്‍ തെന്നിന്ത്യന്‍ സിനിമകളും സ്വന്തമാക്കി. എന്തിനേറെ മലയാള സിനിമ അടക്കം ഇക്കൂട്ടത്തില്‍പ്പെടുന്നു. ഓരോ വര്‍ഷവും ഇന്ത്യന്‍ സിനിമയില്‍ ഒട്ടനവധി സിനിമകളാണ് റിലീസ് ചെയ്യുന്നത്. പല സിനിമകളും റെക്കോര്‍ഡുകള്‍ ഭേദിച്ചിട്ടുമുണ്ട്. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ തലയെടുപ്പോടെ നില്‍ക്കുന്നൊരു സിനിമയുണ്ട്.
അതുപക്ഷേ ഷാരൂഖിന്‍റെയോ സല്‍മാന്‍ ഖാന്‍റെയോ സിനിമകളല്ല എന്നത് ശ്രദ്ധേയമാണ്. ആമിർ ഖാൻ നായകനായി എത്തിയ ദംഗൽ ആണ് ആ ചിത്രം. 2000കോടിയാണ് സിനിമ നേടിയത്. 2016ല്‍ ആണ് ദംഗൽ റിലീസ് ചെയ്തത്. ആഗോള കളക്ഷനിൽ വൻ കുതിപ്പ് നടത്തിയ ചിത്രം 2017ല്‍ ചൈനയിലടക്കം വീണ്ടും റിലീസ് ചെയ്ത് 2000കോടി നേടുക ആയിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങൾ റിലീസ് ചെയ്യുന്നു.
ചൈനയില്‍ നിന്ന് മാത്രം 1344 കോടി രൂപയാണ് ദംഗൽ നേടിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇന്ത്യൻ കളക്ഷൻ മാത്രം പരിഗണിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് ബാഹുബലി 2 ആണ്. ആഗോളതലത്തില്‍ ചിത്രം 1810 കോടി രൂപയാണ് ആകെ നേടിയത്.
രാഷ്ട്രീയത്തിൽ നായകൻ സുരേഷ്, അദ്ദേഹത്തിനായി പ്രവർത്തിക്കും വിജയിപ്പിക്കും: ദേവൻ
നിതേശ് തിവാരി സംവിധാനം ചെയ്ത ചിത്രമാണ് ദംഗൽ. തന്റെ പെണ്മക്കളെ ഗുസ്തി പ്രാവീണരാക്കിയ മഹാവീർ സിംഗ് എന്ന ഫയൽവാന്റെ കഥയാണ് ദംഗൽ പറഞ്ഞത്. മഹാവീർ സിംഗ് ആയിട്ടാണ് ആമിർ ഖാൻ എത്തിയത്. നിതേശ് തിവാരി, പിയൂഷ് ഗുപ്ത, ശ്രേയസ് ജയിൻ, നിഖിൽ മെഹരോത്ര എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. പ്രീതം സംഗീതം നൽകിയ ചിത്രത്തിൽ സാക്ഷി തൻവർ, ഫാത്തിമ സന ശേഖ്, സന്യാ മൽഹോത്രാ, സൈറാ വസീം, സുഹാനീ ഭട്നാഗർ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..