മഞ്ഞുമ്മൽ ബോയ്‍സ് വീണു, സര്‍വകാല കളക്ഷൻ റെക്കോർഡ്, യുകെയില്‍ ആടുജീവിതത്തിന്റെ കുതിപ്പ്

മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്‍ത്തി ആടുജീവിതം.

Aadujeevitham surpasses Manjummel Boys collection record hrk

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. യുകെയില്‍ മലയാളത്തിന്റെ എക്കാലത്തെയും മികച്ച കളക്ഷൻ ആടുജീവിതത്തിന്റെ പേരിലായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. മഞ്ഞുമ്മല്‍ ബോയ്‍സിനെയാണ് ആടുജീവിതം പിന്നിലാക്കിയ്.

യുകെ, അയര്‍ലാൻഡ് ബോക്സ് ഓഫീസ് കളക്ഷനില്‍ മലയാളം വലിയ കുതിപ്പാണ് നടത്തുന്നത്. ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സ് 42 ദിവസങ്ങള്‍ കൊണ്ട് ആകെ നേടിയത് 8.006 കോടി രൂപയാണ്. എന്നാല്‍ ആടുജീവിതം വെറും ഏഴ് ദിവസം കൊണ്ട് മഞ്ഞുമ്മല്‍ ബോയ്‍സിന്റെ യുകെ കളക്ഷൻ മറികടന്നു. യുകെയിലും അയര്‍ലാൻഡില്‍ നിന്നുമായി 8,07 കോടി മഞ്ഞുമ്മല്‍ ബോയ്‍സ് നേടിയപ്പോള്‍ മൂന്നാമതുള്ള ചിത്രമായ 2018 അവിടെ നിന്ന് 7.90 കോടിയാണ് നേടിയത്.

ദുല്‍ഖര്‍ നായകനായ കുറുപ്പിന്റെ ലൈഫ്‍ടൈം കളക്ഷൻ ആടുജീവിതം മറികടന്നിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുണ്ട്. ദുല്‍ഖറിന്റെ കുറുപ്പ് ആകെ 81 കോടി രൂപയായിരുന്നു നേടിയതെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. റെക്കോര്‍ഡുകള്‍ പലതും പൃഥ്വിരാജിന്റെ ആടുജീവിതം സിനിമയ്‍ക്ക് മുന്നില്‍ തകരും എന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന് മലയാളത്തിന്റെ മേല്‍വിലാസമാകാനാകുന്ന വിജയമാണ് ചിത്രം സമ്മാനിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്. പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും റെക്കോര്‍ഡാണ് എന്നാണ് റിപ്പോര്‍ട്ട്. നജീബായി പൃഥ്വിരാജ് ആടുജീവിതം എന്ന സിനിമയില്‍ വേഷമിട്ടു. ബെന്യാമിൻ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കുകയായിരുന്നു ബ്ലെസ്സി. 

Read More: അപകടത്തില്‍ പരുക്കേറ്റ് ഇടവേള, ഇതാ സിനിമയില്‍ വീണ്ടും നായികയായി നഭാ നടേഷ്, വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios