അന്ന് 'ദൃശ്യം', ഇന്ന് സ്വന്തം ചിത്രത്തിന്‍റെ റീമേക്ക്! ചൈനയിൽ ഈ വർഷത്തെ ഏറ്റവും വലിയ ത്രില്ലർ ഹിറ്റ് ആ ചിത്രം
ജൂലൈയില്‍ എത്തിയ ചിത്രം
ഇന്ത്യന്‍ സിനിമകളില്‍ വിവിധ ഭാഷകളിലെ റീമേക്കുകളിലൂടെ റെക്കോര്‍ഡിട്ട ചിത്രമാണ് ദൃശ്യം. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ചൈനീസ്, സിംഹള റീമേക്കുകളും പുറത്തെത്തിയിരുന്നു. ചൈനീസ് റീമേക്കിന്‍റെ പേര് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് എന്നായിരുന്നു. 2019 ല്‍ പുറത്തെത്തിയ ചിത്രം സംവിധാനം ചെയ്തത് മലേഷ്യന്‍ സംവിധായകനായ സാം ക്വാ ആയിരുന്നു. ചൈനീസ് ഭാഷയിലും തരംഗമായിരുന്നു ദൃശ്യം റീമേക്ക്. ഈ വര്‍ഷം ചൈനയിലെ തിയറ്ററുകളിലെ ഏറ്റവും വലിയ പണംവാരി പടങ്ങളിലൊന്നും ഇതേ സംവിധായകന്‍റേതാണ്!
എ പ്ലേസ് കോള്‍ഡ് സൈലന്‍സ് എന്ന് പേരിട്ട ചിത്രം ഈ വര്‍ഷം ജൂലൈ തുടക്കത്തിലാണ് പുറത്തെത്തിയത്. രണ്ട് വര്‍ഷം മുന്‍പ് ഇതേ പേരിലെത്തിയ സ്വന്തം ചിത്രത്തിന്‍റെ റീമേക്ക് ആണ് സാം ക്വാ ഇത്തവണ റീമേക്ക് ചെയ്തത് എന്നതാണ് കൗതുകകരമായ വസ്തുത. 2022 ല്‍ ബുസാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ഈ ക്രൈം ത്രില്ലര്‍ പ്രേക്ഷകപ്രീതിയും നേടിയിരുന്നു. അതേ ചിത്രം മറ്റൊരു താരനിരയെ വച്ച് റീമേക്ക് ചെയ്യുകയായിരുന്നു സംവിധായകന്‍ ഈ വര്‍ഷം.
ഒരു ബുധനാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് ലഭിച്ച അഞ്ച് ദിവസത്തെ ഓപണിംഗ് കളക്ഷന്‍ തന്നെ 52.8 മില്യണ്‍ ഡോളര്‍ (443 കോടി രൂപ) ആയിരുന്നു! വെറൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇത്. ഗ്ലോബല്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം സസ്പെന്‍സ് ആന്‍ഡ് ക്രൈം വിഭാഗത്തില്‍ ഈ വര്‍ഷമിറങ്ങിയ ചൈനീസ് ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്താണ് എ പ്ലേസ് കോള്‍ഡ് സൈലന്‍സ്. 1.35 ബില്യണ്‍ യുവാന്‍ ആണ് ചിത്രം ആകെ നേടിയതെന്നാണ് കണക്ക്. അതായത് 1604 കോടി രൂപ! ഒരു ഗേള്‍സ് ഹൈസ്കൂളിലേക്ക് മുഖംമൂടി ധരിച്ച ഒരു കൊലയാളി കടന്നുവരുന്നതില്‍നിന്നാണ് ചിത്രത്തിന്‍റെ പ്ലോട്ട് സംവിധായകന്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
ALSO READ : 'ഒരു കട്ടില്‍ ഒരു മുറി'യുടെ സ്പെഷല്‍ ഷോ പൊന്നാനിയില്‍; ഇരച്ചെത്തി പ്രേക്ഷകര്‍