മമ്മൂട്ടിക്ക് കഴിഞ്ഞില്ല, നസ്ലെന്‍ അങ്ങെടുത്തു! മോഹൻലാലിന്റെ 2 സിനിമകൾ; 50കോടി വേഗതയിൽ ഒന്നാമൻ മോളിവുഡിലല്ല
ഏറ്റവും വേഗത്തിൽ കേരളത്തിൽ നിന്നും 50 കോടി നേടിയ സിനിമ മലയാളമല്ല.
ഒരു സിനിമ റിലീസ് ചെയ്യുക, അത് എല്ലാ പ്രേക്ഷകരും ഏറ്റെടുക്കുക എന്നത് സിനിമാപ്രവർത്തകരെ സംബന്ധിച്ച് വളരെ വലിയൊരു കാര്യമാണ്. അത്തരത്തിൽ പ്രേക്ഷകർ ഏറ്റെടുക്കുന്ന സിനിമകൾ മികച്ച കളക്ഷനും നേടുമെന്ന് ഉറപ്പാണ്. ഒരിക്കൽ അന്യമായിരുന്ന കോടി ക്ലബ്ബുകൾ കയ്യെത്തും ദൂരത്ത് എത്തിച്ചിരിക്കുകയാണ് മലയാള സിനിമ ഇന്ന്. പ്രത്യേകിച്ച് സമീപകാലത്ത്. മലയാള സിനിമ കേരളവും കടന്ന് പോയതാണ് അതിന് പ്രധാന കാരണമെന്നത് പരസ്യമായ രഹസ്യമാണ്. ഈ അവസരത്തിൽ കേരളത്തിൽ നിന്നുമാത്രം 50 കോടി ക്ലബ്ബിൽ കയറിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്.
ടോളിവുഡ് മോളിവുഡ് സിനികളാണ് ലിസ്റ്റിൽ ഉള്ളത്. നസ്ലെൻ നായികനായി എത്തിയ പ്രേമലു എന്ന ചിത്രം കേരളക്കരയിൽ 50 കോടി നേടി എന്നതാണ് ഇതിൽ ഏറ്റവും ഹൈലൈറ്റ് ആയിട്ടുള്ള കാര്യം. അതായത് ഒരു സൂപ്പർതാര ചിത്രമല്ല എന്നതാണ് ആ കൗതുകത്തിന് കാരണം. മലയാള സിനിമയിൽ ഒന്നാം സ്ഥാനത്തുള്ള സിനിമ മോഹൻലാൽ ചിത്രം പുലിമുരുകൻ ആണ്. വൈശാഖിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത പുലിമുരുകൻ 2016ൽ ആണ് തിയറ്ററിൽ എത്തിയത്. 2017ൽ പക്ഷേ മലയാള സിനിമയല്ല പകരം തെലുങ്ക് ചിത്രത്തിന്റെ മലയാള പതിപ്പായ ബാഹുബലി 2 ആണ് ഈ നേട്ടം കൈവരിച്ചത്.
1- പുലിമുരുകൻ (2016)
2- ബാഹുബലി 2 (2017)
3- ലൂസിഫർ (2019)
4- കെജിഎഫ് 2 (2022)
5- 2018 സിനിമ (2023)
6- ജയിലർ (2023)
7- ആർഡിഎക്സ് (2023)
8- ലിയോ (2023)
9- പ്രേമലു (2024)
പത്താമത്തെ സിനിമയായി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. അതേസമയം, ഏറ്റവും വേഗത്തിൽ കേരളത്തിൽ നിന്നും 50 കോടി നേടിയ സിനിമ മലയാളമല്ല എന്നത് ഏറെ ശ്രദ്ധേയമാണ്. വിജയ് നായകനായി എത്തിയ ലിയോ ആണ് ഈ ചിത്രം.
1- ലിയോ : 10 ദിവസം
2- കെജിഎഫ് ചാപ്റ്റർ 2 : 11 ദിവസം
3 -2018 സിനിമ : 13 ദിവസം
4- ബാഹുബലി 2 : 15 ദിവസം
5- ജയിലർ : 16 ദിവസം
6- ലൂസിഫർ : 17 ദിവസം
7- പുലിമുരുകൻ : 21 ദിവസം
8- ആർഡിഎക്സ് : 24 ദിവസം
9- പ്രേമലു : 30 ദിവസം