ആദ്യപടം 79 കോടി ! മഞ്ഞുമ്മൽ ഔട്ട്, ഇന്‍ ആയി മറ്റ് 2 സിനിമകൾ; പിന്തള്ളപ്പെട്ട് ഭ്രമയുഗം, ആദ്യ 10ൽ 'വാലിബനും'
മോളിവുഡിന് തുടരെ ഹിറ്റുകള്‍ സമ്മാനിച്ച വര്‍ഷം ആയിരുന്നു 2024.
മലയാള സിനിമയ്ക്ക് തുടരെ ഹിറ്റുകൾ സമ്മാനിച്ച വർഷം ആയിരുന്നു 2024. വലിയ കോടി ക്ലബ്ബിൽ ഇടം നേടിയില്ലെങ്കിലും ആദ്യം മോളിവുഡിന് ഹിറ്റ് സമ്മാനിച്ചത് ഓസ്ലർ ആയിരുന്നു. പിന്നീട് ഇറങ്ങിയ ചില സിനിമകൾ പരാജയം നേരിട്ടെങ്കിലും മലയാള സിനിമയുടെ വലിയൊരു തേരോട്ടത്തിന് വഴിവച്ച് ഫെബ്രുവരി ആണ്. നസ്ലെൻ നായകനായി എത്തിയ പ്രേമലു മുതൽ വിഷു റിലീസായി എത്തിയ ആവേശം വരെ സൂപ്പർ ഹിറ്റും മെഗാഹിറ്റും ബ്ലോക്ബസ്റ്ററുകളും. ഈ അവസരത്തിൽ 2024ൽ ഇതുവരെ റിലീസ് ചെയ്ത സിനിമകളിൽ കേരളത്തിൽ നിന്നും മാത്രം കോടികൾ വാരിക്കൂട്ടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്.
ഇന്റസ്ട്രി ഹിറ്റായി മാറിയ, മോളിവുഡിലെ ആദ്യ 200 കോടി പടവുമായ മഞ്ഞുമ്മൽ ബോയ്സ് അല്ല ഒന്നാം സ്ഥാനത്ത് ഉള്ളത് എന്നത് ഏറെ ശ്രദ്ധേയമാണ്. പൃഥ്വിരാജ് നായികനായി എത്തിയ ആടുജീവിതം ആണ് ലിസ്റ്റിൽ ഒന്നാമത് ഉള്ളത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 79 കോടിയാണ് ചിത്രം കേരളത്തിൽ നിന്നുമാത്രം സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ പ്രദർശനം തുടരുന്ന ആടുജീവിതം ആഗോളതലത്തിൽ 150 കോടി ക്ലബ്ബും പിന്നിട്ട് ജൈത്ര യാത്ര തുടരുകയാണ്.
പട്ടികയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ആവേശം ആണ്. വിഷു റിലീസ് ആയെത്തി വൻ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം സംവിധാനം ചെയ്തത് ജിത്തു മാധവൻ ആണ്. ഫഹദ് ഫാസിൽ നിറഞ്ഞാടിയ ചിത്രം 76.15 കോടിയാണ് ഇതുവരെ കേരളത്തിൽ നിന്നും നേടിയത്. അടുത്തിടെ ഒടിടിയിൽ സിനിമ എത്തിയെങ്കിലും ഏതാനും തിയറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്നുണ്ട്. 72.10 കോടിയുമായി മഞ്ഞുമ്മൽ ബോയ്സ് ആണ് മൂന്നാം സ്ഥാനത്ത്. യഥാർത്ഥ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം ആഗോളതലത്തിൽ 240 കോടിയിലേറെ നേടിയെന്നാണ് കണക്ക്. ആദ്യമായി 200 കോടി കടക്കുന്ന സിനിമ എന്ന പ്രത്യേകതയും മഞ്ഞുമ്മൽ ബോയ്സിന് ഉണ്ട്.
പ്രേക്ഷകരുടെ ഹൃദയത്തില്‍ നൊമ്പരമായി അഭിഷേകിന്‍റെ 'മാതൃദിനത്തിലെ' കത്ത്
ലിസ്റ്റിലെ മറ്റ് സിനിമകൾ ഇങ്ങനെ
4 പ്രേമലു : 62.75 കോടി
5 വർഷങ്ങൾക്കു ശേഷം : 38.4 കോടി*
6 ഭ്രമയുഗം : 24.15 കോടി
7 ഓസ്ലർ : 23.05 കോടി
8 മലൈക്കോട്ടൈ വാലിബൻ : 14.5 കോടി
9 അന്വേഷിപ്പിൻ കണ്ടെത്തും : 10.15 കോടി
10 മലയാളി ഫ്രം ഇന്ത്യ : 9.85 കോടി*
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..