വിദേശത്തുനിന്നും ബാഹുബലിയുടെ ആദ്യ റിവ്യൂ എത്തി
ദുബായ്: ലോകം കാത്തിരിക്കുന്ന ബാഹുബലിയുടെ ആദ്യ റിവ്യൂ എത്തി. ബാഹുബലിയുടെ ആദ്യ സെന്‍സര്‍ പ്രദർശനം യുഎഇയിൽ നടന്നിരുന്നു. ഇതിന് ശേഷമാണ് റിവ്യൂ പുറത്തുവരുന്നത്. ഇന്ത്യയിലെ റിലീസിനേക്കാളും ഒരു ദിവസം മുന്നേയാണ് ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്യുന്നത്. യുഎഇ-യുകെ സെൻസർ ബോർഡ് അംഗമായ ഉമൈർ സന്ധുവാണ് ഈ റിവ്യൂ പുറത്തുവിട്ടിരിക്കുന്നത്.
ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രങ്ങള്‍ ഹാരി പോട്ടർ, ലോഡ് ഓഫ് റിങ്ങ്‌സ് എന്നീ ചിത്രങ്ങളോടാണ് ബാഹുബലി രണ്ടാം ഭാഗത്തെ ഉമൈർ സന്ധു റിവ്യൂവില്‍ താരതമ്യം ചെയ്തിരിക്കുന്നത്. ഓരോ സെക്കന്റുകളും പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നതാണ് രാജമൌലിയുടെ ചിത്രമെന്നും ഇത് ലോക ക്ലാസിക്ക് എന്ന് തന്നെയാണ് സന്ധുവിശേഷിപ്പിക്കുന്നത്.
ആദ്യ ഭാഗത്തിലെ പ്രകടനത്തേക്കാളും നടന്മാരെല്ലാം അത്യുജ്ജ്വല പ്രകടനമാണ് നായകൻ പ്രഭാസ് കാഴ്ചവെച്ചിരിക്കുന്നത് എന്ന് പറയുന്ന റിവ്യൂ. തിരക്കഥയിലും സാങ്കേതികതയിലും ഒന്നാം ഭാഗത്തേക്കാള്‍ മികച്ചതാണ് കണ്‍ക്ല്യൂീഷന്‍ എന്ന് വിലയിരുത്തുന്നു. പ്രഭാസ് മാത്രമല്ല രാജമൌലി വലിയോരു സല്യൂട്ട് അർഹിക്കുന്നു എന്ന് പറയുന്നു സന്ധു.
രമ്യ കൃഷ്ണന്റേയും അനുഷ്‌കയുടെയും ശക്തമായ കഥാപാത്രങ്ങൾ ആസ്വാധകരുടെ മനസില്‍ ചിരസ്മരണയായി കിടക്കും എന്നാണ് സന്ധു തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ എഴുതിയ റിവ്യൂവില്‍ പറയുന്നത്.