'അയ്യപ്പന്‍റമ്മ നെയ്യപ്പം ചുട്ടു'; ഇംത്യാസിന്‍റെ പാട്ട് വൈറല്‍
മലയാളിയായ അച്ഛൻറെയും വിദേശിയായ അമ്മയുടെയും മകൻറെ സംഭാഷണത്തിൽ നിന്നാണ് പാട്ട് തുടങ്ങുന്നത്. അമ്മക്കൊപ്പം വർഷങ്ങൾക്കു ശേഷം കേരളത്തിലെത്തുന്ന മകന് ഇവിടുത്തെ കുട്ടികൾ അപ്പൂപ്പൻ താടി കൊണ്ട് കളിക്കുമ്പോൾ ഉണ്ടാകുന്ന ഗൃഹാതുരത്വത്തിലൂടെയാണ് പാട്ടിലേക്കെത്തുന്നത്. നാലു വരി പാട്ടിൻറെ ബാക്കി ഭാഗം എഴുതിയതും ഇംത്യാസ് തന്നെയാണ്
കൊച്ചി: 'അയ്യപ്പൻറമ്മ നെയ്യപ്പം ചുട്ടു' എന്ന നാലുവരി പാട്ട് മിക്കവരും കേട്ടിട്ടുണ്ടാകും. ഈ പാട്ടിൻറെ പൂർണ രൂപം നാനോ മ്യൂസിക് ആയി അവതരിപ്പിച്ചിരിക്കുകയാണ് കൊച്ചിക്കാരനായ ഇംത്യാസ് അബൂബക്കർ. അമ്മയും മാതൃദേശവും തമ്മിലുള്ള അഭേദ്യമായ ബന്ധവും ഇതിലൂടെ ഇംത്യാസ് പറയുന്നു.
മലയാളിയായ അച്ഛൻറെയും വിദേശിയായ അമ്മയുടെയും മകൻറെ സംഭാഷണത്തിൽ നിന്നാണ് പാട്ട് തുടങ്ങുന്നത്. അമ്മക്കൊപ്പം വർഷങ്ങൾക്കു ശേഷം കേരളത്തിലെത്തുന്ന മകന് ഇവിടുത്തെ കുട്ടികൾ അപ്പൂപ്പൻ താടി കൊണ്ട് കളിക്കുമ്പോൾ ഉണ്ടാകുന്ന ഗൃഹാതുരത്വത്തിലൂടെയാണ് പാട്ടിലേക്കെത്തുന്നത്. നാലു വരി പാട്ടിൻറെ ബാക്കി ഭാഗം എഴുതിയതും ഇംത്യാസ് തന്നെയാണ്.
അസോസിയേറ്റ് ഡയറക്ടറും നടനുമായ സലാം ബുക്കാരിയും ജർമനിയിൽ നിന്നുള്ള പെർഫോമിംഗ് അർട്ടിസ്റ്റായ മായം അയേലയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യൂ ട്യൂബിൽ റിലീസ് ചെയ്ത പാട്ടിപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.