'സ്വപ്ന സാക്ഷാത്കാരത്തിനൊപ്പം അപ്രതീക്ഷിതമായി മമ്മൂട്ടിയും'; സന്തോഷ നിമിഷത്തെക്കുറിച്ച് ആശാ ശരത്ത്
കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ചലച്ചിത്ര രംഗത്തെ താരങ്ങളെ ക്ഷണിച്ചിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂക്ക ആശയുടെ വീട്ടിൽ അതിഥിയായി എത്തിയത്.
ആഗ്രഹിച്ച പോലെ മനസ്സിനിണങ്ങിയ വീട് സ്വന്തമാക്കിയ സന്തോഷത്തിലാണ് നടിയും നര്‍ത്തകിയുമായ ആശാ ശരത്തും കുടുംബവും. ഇന്നലെയായിരുന്നു ആശയുടെ ഗൃഹപ്രവേശന ചടങ്ങ്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ചലച്ചിത്ര രംഗത്തെ താരങ്ങളെ ക്ഷണിച്ചിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂക്ക ആശയുടെ വീട്ടിൽ അതിഥിയായി എത്തിയത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ ആശാ ശരത്തിനിത് ഇരട്ടി മധുരമാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആശ ഗൃഹപ്രവേശനത്തെക്കുറിച്ചും മമ്മൂട്ടിയുടെ വരവിനെക്കുറിച്ചും ആരാധകരുമായി പങ്കുവച്ചത്.
"ബാലഗോകുലം'...A dream comes true....ഒരു സ്വപ്നസാഫല്യം എന്നൊക്കെ പറയുന്നത് പോലെ ഒരു വീട്....കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഗൃഹപ്രവേശത്തിൽ യാദൃശ്ചികമായാണ് അതിഥിയായി മമ്മൂക്ക എത്തിയത്.... ഇരട്ടിമധുരം എന്ന പോലെ..... ആശ പോസ്റ്റിൽ കുറിച്ചു. അപ്രതീക്ഷിതമായി വീട്ടിലെത്തിയ മമ്മൂട്ടിക്ക് ഒരായിരം നന്ദി. നിങ്ങൾ ഞങ്ങളുടെ ദിവസം വളരെ മനോഹരമാക്കി". കൂടെ നിന്ന എല്ലാവർക്കും നന്ദിയെന്നും ആശ കൂട്ടിച്ചേർത്തു.
മമ്മൂട്ടിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള ഗൃഹപ്രവേശന ചടങ്ങിന്റെ ചിത്രങ്ങളും ആശ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.