ഇതാണ്, 'പ്രകാശന്റെ' നായികയുടെ പുതിയ സിനിമ

'32-ാം അധ്യായം, 23-ാം വാക്യം' എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകര്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു സിനിമാപ്രേമിയാണ് ഷിബുവിലെ നായകന്‍.
 

anju kurians new film

സത്യന്‍ അന്തിക്കാടിന്റെ 'ഞാന്‍ പ്രകാശനി'ല്‍ ഫഹദിന്റെ നായികയായി അഭിനയിച്ച അഞ്ജു കുര്യന്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് 'ഷിബു'. പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണന്‍ നായകനാവുന്ന ചിത്രത്തില്‍ നായികയാണ് അഞ്ജു.

'32-ാം അധ്യായം, 23-ാം വാക്യം' എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകര്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു സിനിമാപ്രേമിയാണ് ഷിബുവിലെ നായകന്‍. തീയേറ്റര്‍ ജോലിക്കാരനായ അച്ഛനിലൂടെയാണ് അയാള്‍ സിനിമ എന്ന കലയുമായി അടുക്കുന്നത്. പ്ലസ് ടു പഠനം കഴിഞ്ഞ് തന്റെ ഇഷ്ടനടനെ നായകനാക്കി സിനിമ ഒരുക്കണമെന്നാണ് ഷിബുവിന്റെ ആഗ്രഹം.

anju kurians new film

സച്ചിന്‍ വാര്യര്‍ ഈണമിട്ട് കാര്‍ത്തിക് ആലപിച്ച ചിത്രത്തിലെ ഗാനം നേരത്തേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കാര്‍ഗോ സിനിമാസാണ് ഷിബു നിര്‍മ്മിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios