33 വർഷങ്ങൾക്ക് ശേഷം കുട്ടൻ തമ്പുരാൻ വീണ്ടും മുചുകുന്നിൽ; നൊസ്റ്റാൾജിയയെന്ന് മനോജ് കെ ജയൻ
കോട്ട-കോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമർപ്പണത്തിനായിരുന്നു താരം എത്തിയത്. വർഷങ്ങൾക്ക് ശേഷം ഇവിടെ എത്തിയപ്പോൾ വലിയ നൊസ്റ്റാൾജിക് അനുഭവമായെന്ന് മനോജ് കെ ജയൻ ഫേസ്ബുക്കിൽ കുറിച്ചു.
കോഴിക്കോട്: 33 വർഷങ്ങൾക്ക് ശേഷം സർഗത്തിലെ കുട്ടൻ തമ്പുരാൻ വീണ്ടും കൊയിലാണ്ടിയിലെ മുചുകുന്നിലെത്തി. സര്‍ഗം സിനിമയിൽ കുട്ടൻ തമ്പുരാനായി വേഷമിട്ട മലയാളികളുടെ പ്രിയപ്പെട്ട താരം മനോജ് കെ ജയനാണ് കോഴിക്കോട് കൊയിലാണ്ടിയിലെ മുചുകുന്നിലെത്തിയത്. കോട്ട-കോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമർപ്പണത്തിനായിരുന്നു താരം എത്തിയത്. വർഷങ്ങൾക്ക് ശേഷം ഇവിടെ എത്തിയപ്പോൾ വലിയ നൊസ്റ്റാൾജിക് അനുഭവമായെന്ന് മനോജ് കെ ജയൻ ഫേസ്ബുക്കിൽ കുറിച്ചു. സന്ദർശനത്തിന്റെ ചിത്രങ്ങളും പങ്കുവെച്ച താരം നാട്ടുകാർക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
കൊയിലാണ്ടിയിലെ മുചുകുന്ന് കാരുടെ സ്നേഹം കണ്ടോ
ഇന്നലെ, കോട്ട-കോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമർപ്പണത്തിന് ഞാൻ എത്തിയപ്പോൾ…,’സർഗത്തിലെ’ കുട്ടൻ തമ്പുരാന് ജീവൻ നൽകിയ, ഒരുപാട് സീനുകൾ ചിത്രീകരിച്ച പരിസരവും,അമ്പലക്കുളവും എനിക്ക് വീണ്ടും കാണാനുള്ള ഭാഗ്യമുണ്ടായി,33 വർഷങ്ങൾക്ക് ശേഷം.വിലമതിക്കാനാവാത്ത നൊസ്റ്റാൾജിയായിരുന്നു ദൈവം എനിക്കിന്നലെ സമ്മാനിച്ചത്. എൻ്റെ ഗുരുനാഥൻ ഹരിഹരൻ സാറിനെയും🙏🙏,,, സർഗത്തിൻ്റെ എല്ലാ സഹപ്രവർത്തകരെയും ഹൃദയം കൊണ്ട് നമിച്ചു.
പൊന്നാങ്ങളയ്‍ക്ക് പകരം മറ്റാരുണ്ട്; കനത്ത മഞ്ഞിൽ 4 കിലോമീറ്റർ സഹോദരിക്ക് വഴിയൊരുക്കി പവൻ
https://www.youtube.com/watch?v=Ko18SgceYX8