കൊവിഡ് രോഗികളെ ചികിത്സിക്കണം; നഴ്‌സിന്റെ കുപ്പായമിട്ട് നടി ആശുപത്രിയില്‍
നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുകയാണെന്നും കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാറിന് പിന്തുണ നല്‍കണമെന്നും എല്ലാവരും വീട്ടിലിരിക്കണമെന്നും ശിഖ പറഞ്ഞു.
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രോഗികളെ ചികിത്സിക്കാന്‍ നഴ്‌സിന്റെ കുപ്പായമിട്ട് നടി. ബോളിവുഡ് പുതുമുഖ നടിയായ ശിഖ മല്‍ഹോത്രയാണ് നഴ്‌സായത്. ദില്ലി വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ശിഖ മല്‍ഹോത്ര നഴ്‌സ് ബിരുദം നേടിയിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ നഴ്‌സിംഗ് വേഷം ധരിച്ച ചിത്രം കുറിപ്പ് സഹിതം പങ്കുവെച്ചു. നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുകയാണെന്നും കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാറിന് പിന്തുണ നല്‍കണമെന്നും എല്ലാവരും വീട്ടിലിരിക്കണമെന്നും ശിഖ പറഞ്ഞു. ഈയടുത്ത് സഞ്ജയ് മിശ്രയുടെ കാഞ്ച്‌ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്തത് ശിഖ മല്‍ഹോത്രയാണ്. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം നഴ്‌സായി ജോലി ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര.