ദിവ്യ ഉണ്ണി സജീവമായി നൃത്തരംഗത്തേക്ക് വീഡിയോ

സിനിമയിലേക്ക് തിരിച്ച് വരുമെന്ന് ദിവ്യ ഉണ്ണി

actress divya unni dance video

മലയാളത്തിന്റെ മുന്‍നിര നായികയായി തിളങ്ങി ദിവ്യ ഉണ്ണി സിനിമയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും താരത്തിന്റെ രണ്ടാം വിവാഹവും ഇരുകൈയു നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ സിനിമയില്‍ താന്‍ തീര്‍ച്ചയായും തിരിച്ചു വരുമെന്ന് ദിവ്യ ഉണ്ണി  ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു.

 ഇപ്പോഴിതാ നൃത്തത്തില്‍ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് താരം. നൃത്ത പരിശീലനത്തിന്റെ ഭാഗമായിട്ട് നടത്തുന്ന ചില രംഗങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ദൃശ്യങ്ങള്‍ താരം തന്നെയാണ് ആരാധകര്‍ക്കായി പങ്കുവച്ചത്. നൃത്തത്തിലും സിനിമയിലേക്കും ദിവ്യ വൈകാതെ തിരികെയെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios