പ്രേക്ഷകരെ പേടിപ്പിക്കാന്‍ എത്തുന്ന പാരിയെക്കുറിച്ച് അനുഷ്ക - വീഡിയോ
അനുഷ്ക ശര്‍മ്മയുടെ ഏറ്റവും പുതിയ ചിത്രമാണ് പാരി. പാരിയുടെ ടീസറുകളെല്ലാം തന്നെ പ്രേക്ഷകനെ ഭീതിയിലാഴ്ത്തിയിരുന്നു. പാരി ഒരു മുത്തശ്ശിക്കഥയില്ല എന്ന ടാഗ് ലൈനോടുകൂടി പുറത്തിറങ്ങിയ ട്രെയിലറും പ്രേക്ഷക പ്രശംസ പിടിച്ച് പറ്റുക തന്നെ ചെയ്തു.
അനുഷ്കയുടെ രൂപവും നോട്ടവും പ്രേക്ഷകരെ ഭീതിയുടെ ആഴങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. പുറത്തിറങ്ങിയ പാരിയുടെ ഓരോ ടീസറും പ്രേക്ഷകനെ നന്നായി പേടിപ്പിച്ചു.
സിനിമയിലെ തന്‍റെ കഥാപാത്രത്തിന് വേണ്ടിയുള്ള രൂപമാറ്റത്തെക്കുറിച്ച് പറയുന്ന ഒരു വീഡിയോ അനുഷ്ക തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. രൂപം ചിലപ്പോള്‍ ചതിച്ചേക്കാം. ഭീതി അനാവരണം ചെയ്യുന്നു എന്ന ടൈറ്റിലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നവാഗതനായ പ്രോസിത് റോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് അനുഷ്ക ശര്‍മ്മ.