പാറക്കെട്ടിലിരുന്ന് യോഗ, റഷ്യൻ നടിയ്ക്ക് തിരയിൽപ്പെട്ട് ദാരുണാന്ത്യം

പ്രക്ഷുബ്ദമായ കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന പാറക്കെട്ടിൽ യോഗ ചെയ്യുന്നതിനിടെ വീശിയടിച്ച തിരയിൽ നടി കടലിൽ വീഴുകയായിരുന്നു. നദിയുടെ മൃതദേഹം ഇവർ കാണാതായ സ്ഥലത്തിന് കിലോമീറ്ററുകളോളം അകലെ നിന്നാണ് കണ്ടെത്തിയത്

24 year old Russian actress Kamilla Belyatskaya swept away while practising Yoga Thailand beach dies

ഫുകേത്: തായ്ലാൻഡിലെ അവധി ആഘോഷത്തിനിടെ കടൽ മുനമ്പിൽ യോഗ ചെയ്ത റഷ്യൻ നടിക്ക് ദാരുണാന്ത്യം. 24കാരിയും റഷ്യൻ ചലചിത്ര താരവുമായ കാമില ബെല്യാറ്റ്സ്കായാ ആണ് തായ്ലാൻഡിലെ കോ സമൂയി ബീച്ചിൽ വച്ച് തിരയിൽപ്പെട്ട് മരിച്ചത്. ആൺസുഹൃത്തിനൊപ്പം അവധി ആഘോഷിക്കാനെത്തിയതായിരുന്നു കാമില. 

പ്രക്ഷുബ്ദമായ കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന പാറക്കെട്ടിൽ യോഗ ചെയ്യുന്നതിനിടെ വീശിയടിച്ച തിരയിൽ നടി കടലിൽ വീഴുകയായിരുന്നു. നദിയുടെ മൃതദേഹം ഇവർ കാണാതായ സ്ഥലത്തിന് കിലോമീറ്ററുകളോളം അകലെ നിന്നാണ് കണ്ടെത്തിയത്. നടി യോഗ ചെയ്യുന്നതിനിടെ തിരയിൽപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. 

തായ്ലാൻഡിലെ ഈ ബീച്ചുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നടി പതിവായി ഇവിടെ എത്തിയിരുന്നതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭൂമിയിലെ ഏറ്റവും മികച്ച സ്ഥലം എന്നായിരുന്നു കാമില ഈ ബീച്ചിനെ വിശേഷിപ്പിച്ചിരുന്നത്. കാമില കടലിലേക്ക് പതിനഞ്ച് മിനിറ്റിനുള്ളിൽ തന്നെ രക്ഷാപ്രവർത്തകൾ സംഭവ സ്ഥലത്ത് എത്തിയെങ്കിലും കാലാവസ്ഥ മോശമായതിനാൽ രക്ഷാപ്രവർത്തനം സാധ്യമാകാതെ വരികയായിരുന്നു. 

മഴക്കാലത്ത് വിനോദ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകുന്നതാണെന്നും കടലിൽ ഇറങ്ങരുതെന്ന മുന്നറിയിപ്പിന് സ്ഥാപിച്ച അടയാളങ്ങൾ മറികടന്നാണ് നദി പാറക്കെട്ടിലേക്ക് പോയതെന്നുമാണ് പ്രാദേശിക ഭരണകൂടം സംഭവത്തേക്കുറിച്ച് പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios