14 സെക്കന്‍റ് എന്ത് സംഭവിക്കും; ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
ഒരു പെണ്‍കുട്ടിയെ 14 സെക്കന്‍റ് തുറിച്ച് നോക്കുന്നത് കുറ്റകൃത്യമാണ് എന്ന എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്‍റെ പ്രസ്താവന അടിസ്ഥാനമാക്കി എടുത്ത പതിനാല് സെക്കന്‍റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.നടനും അവതാരകനുമായ ഹരി പി നായരാണ് ഈ ചിത്രം ഒരുക്കിയത്.
ഒരു പൊതുസ്ഥലത്ത് തന്നെ നോക്കുന്ന ഒരാള്‍ക്ക് പതിനാല് സെക്കന്‍റ് കൊണ്ട് ഒരു പെണ്‍കുട്ടി വേറിട്ട രീതിയില്‍ മറുപടി കൊടുക്കുന്നത് രസകരമായി അവതരിപ്പിച്ചിരിയ്ക്കുന്നു ഈ ഹ്രസ്വചിത്രം. ഹരി പി നായരും രമ്യ കൃഷ്ണയുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിയ്ക്കുന്നത്.കാമറ ശ്രീജിത്ത് വരാപ്പുഴ.എഡിറ്റിംഗ് മുഹമ്മദ് റാഫി.