സംവിധായകൻ സക്കറിയ നായകനാകുന്ന 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ'

ഷമിം മൊയ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

zakariya mohammed lead role in communist pacha ADHAVA APPA

സംവിധായകന്‍ സക്കറിയ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' എന്നാണ് ചിത്രത്തിന്റെ പേര്. ഷമിം മൊയ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. 

'വൈറസ്, തമാശ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സക്കറിയ അഭിനയിക്കുന്ന ചിത്രമാണിത്. ഹരിത ഷാഫി കോറോത്താണ് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഛായാഗ്രഹണം. ഷഫീക്കാണ് എഡിറ്റിങ്. നിഷാദ് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീഹരി കെ നായര്‍ സംഗീതം പകരുന്നത്. 

ലൈന്‍ പ്രൊഡ്യൂസര്‍-ഹാരിസ് ദേശം, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനീസ് നാടോടി, കോസ്റ്റിയൂം ഡിസൈനര്‍-ഇര്‍ഷാദ് ചെറുകുന്ന്, സൗണ്ട് ഡിസൈന്‍- പി സി വിഷ്ണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിന്റോ വടക്കേക്കര, ആര്‍ട്ട് - ആസീസ് കരുവാരക്കുണ്ട്, വിഎഫ്എക്-എഗ് വൈറ്റ് വിഎഫ്എക്‌സ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

പ്രേക്ഷകപ്രീതിയും ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സക്കറിയ. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു സുഡാനി ഫ്രം നൈജീരിയ. 2018ലെ മികച്ച മലയാളസിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രം നേടി. അരവിന്ദന്‍ പുരസ്‌കാരം, പത്മരാജന്‍ പുരസ്‌കാരം, മോഹന്‍ രാഘവന്‍ അവാര്‍ഡ് എന്നിവയും നേടി. ഐഎഫ്എഫ്‌കെയില്‍ മികച്ച മലയാളസിനിമയ്ക്കുള്ള ഫിപ്രെസ്‌കി പുരസ്‌കാരം, സൈമ അവാര്‍ഡ്, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, സിപിസി സിനി അവാര്‍ഡ് എന്നിവയും നേടി. റഷ്യയിലെയും മൊറോക്കോയിലെയും അന്തര്‍ദേശീയ ചലച്ചിത്രമേളകളിലും ചിത്രം പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. 

മമ്മൂട്ടിക്കൊപ്പം പൊലീസ് വേഷത്തില്‍ ഷൈൻ; 'ക്രിസ്റ്റഫർ' ക്യാരക്ടർ പോസ്റ്റർ

അതേസമയം, 'ഹലാല്‍ ലൗ സ്റ്റോറി' എന്ന ചിത്രമാണ് സക്കറിയ ഒടുവിൽ സംവിധാനം ചെയ്ത സിനിമ. ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിക് അബു, ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി എന്നിവരാണ് നിര്‍മ്മാണം.

Latest Videos
Follow Us:
Download App:
  • android
  • ios