കെജിഎഫിന് ശേഷം പുതിയ ചിത്രം; യാഷ് 19 ന്‍റെ പ്രഖ്യാപനം ഉടന്‍: വന്‍ സര്‍പ്രൈസ് നടക്കുമോ?

ആരായിരിക്കും യാഷിന്‍റെ അടുത്ത ചിത്രം സംവിധാനം ചെയ്യുക എന്ന ചോദ്യം വലിയതോതില്‍ ഉയരുന്നുണ്ട്. കുറേപ്പേരുകള്‍ അന്തരീക്ഷത്തിലുണ്ട്. ഷങ്കര്‍, നർത്തൻ തുടങ്ങിയ സംവിധായകരുടെ പേരുകൾ മാസങ്ങളായി പ്രചരിക്കുന്നുണ്ട്. 

Yash to announce his next film in April vvk

ബെംഗലൂരു: കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ഹിറ്റിന് ശേഷം അടുത്ത യാഷ് ചിത്രം ഏതാണ് എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. അടുത്ത മാസം വന്നാല്‍ കെജിഎഫ് ചാപ്റ്റര്‍ 2 എന്ന ആഗോളതലത്തില്‍ 1100 കോടി നേടിയ യാഷിന്‍റെ അവസാന ചിത്രം ഇറങ്ങിയിട്ട് വര്‍ഷം ഒന്നാകും. അതിനാല്‍ തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് പുതിയ പ്രഖ്യാപനം സംബന്ധിച്ച്. ഏപ്രില്‍ 14ന് യാഷിന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ഉണ്ടാകും എന്നതാണ് പുതിയ വാര്‍ത്ത. ഇപ്പോള്‍ യാഷ് 19 എന്നാണ് അനൌദ്യോഗികമായി യാഷിന്‍റെ അടുത്ത ചിത്രത്തെ ആരാധകരും സിനിമ രംഗവും വിളിക്കുന്നത്.

ആരായിരിക്കും യാഷിന്‍റെ അടുത്ത ചിത്രം സംവിധാനം ചെയ്യുക എന്ന ചോദ്യം വലിയതോതില്‍ ഉയരുന്നുണ്ട്. കുറേപ്പേരുകള്‍ അന്തരീക്ഷത്തിലുണ്ട്. ഷങ്കര്‍, നർത്തൻ തുടങ്ങിയ സംവിധായകരുടെ പേരുകൾ മാസങ്ങളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ശിവ രാജ്കുമാറിനൊപ്പം ഒരു സിനിമയിലാണ് നർത്തൻ അടുത്തതായി പ്രവര്‍ത്തിക്കാന്‍ പോകുന്നത് എന്ന് ഏതാണ്ട് ഉറപ്പായി. ഷങ്കർ ആണെങ്കില്‍ രാംചരണ്‍ നായകനായ ഗെയിം ചെയ്ഞ്ചര്‍ എന്ന ചിത്രവുമായി തിരക്കാണ്, തുടർന്ന് ഇന്ത്യൻ 2ന്‍റെ ജോലികളും അദ്ദേഹത്തിന് ബാക്കിയുണ്ട്. അതിനാല്‍ ഈ പേരുകളില്‍ സ്ഥിരീകരണം ഇല്ല.

അതേ സമയം യാഷിന്‍റെ അടുത്ത പ്രൊജക്ടില്‍ യാഷ് തന്നെ സംവിധായകനാകുമെന്ന് കന്നഡ സിനിമ രംഗത്ത് ഊഹാപോഹങ്ങള്‍ ഉയരുന്നുണ്ട്. ഇത് ശരിയായാല്‍ അത് വന്‍ സര്‍പ്രൈസ് ആയിരിക്കും സിനിമ മേഖലയ്ക്ക്. ആദ്യമായി സംവിധായക കുപ്പായത്തില്‍ യാഷ് എത്തുന്ന ചിത്രമായിരിക്കും അത്.  അതേ സമയം തന്‍റെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറിലായിരിക്കും യാഷ് ഈ ചിത്രം നിർമ്മിക്കുകയെന്നാണ് സൂചന. മകൾ അയ്‌റയുടെ പേരിലാണ് യാഷിന്‍റെ പ്രൊഡക്ഷൻ ഹൗസ്. 

അതേ സമയം യാഷ് 19ന്‍റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാൽ പ്രോജക്ടുമായി  ബന്ധപ്പെട്ട ആരും തന്നെ ഒരു കാര്യവും വെളിപ്പെടുത്തുന്നില്ല. ഇതുവരെ യാഷിന്‍റെ അടുത്ത ചിത്രം സംബന്ധിച്ച് ഒരു വിവരവും പുറത്തുവന്നിട്ടില്ല എന്നത് തന്നെ ആരാധകരുടെ ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് ഏപ്രില്‍ 14ന് അവസാനിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം. 

ഹി ഈസ് ബാക്ക്; യാഷിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ, വരുന്നത് 'കെജിഎഫ് 3'യോ ?

'റോക്കി ഭായിയെ അധിക്ഷേപിച്ചു' ; സംവിധായകനെതിരെ സൈബര്‍ ആക്രമണം.!

Latest Videos
Follow Us:
Download App:
  • android
  • ios