'ടോക്സിക്' ഇത്തരം പ്രചരണം നടത്തരുത്: വലിയൊരു അഭ്യര്‍ത്ഥനയുമായി നിര്‍മ്മാതാക്കള്‍
എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമം ഇട്ട് സിനിമയുടെ നിർമ്മാതാക്കൾ ശനിയാഴ്ച ഒരു പ്രസ്താവന ഇറക്കി.
ദില്ലി: സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്ന റൂമറുകള്‍ പ്രകാരം 'ടോക്സിക്' എന്ന യാഷിന്‍റെ പുതിയ സിനിമയില്‍ സിനിമയിൽ യാഷിനൊപ്പം കരീന കപൂർ ഖാൻ, സായ് പല്ലവി, ശ്രുതി ഹാസൻ എന്നിവര്‍ നായികമാരായി എത്തുമെന്ന് പ്രചരിച്ചിരുന്നു.
എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമം ഇട്ട് സിനിമയുടെ നിർമ്മാതാക്കൾ ശനിയാഴ്ച ഒരു പ്രസ്താവന ഇറക്കി. ഇത് പ്രകാരം ചിത്രത്തിലെ കാസ്റ്റിംഗ് സംബന്ധിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ ഒട്ടും ശരിയല്ലെന്നും ഇത്തരം വിട്ടുനില്‍ക്കാനും നിര്‍മ്മാതാക്കള്‍ അഭ്യർത്ഥിച്ചു.
"ടോക്സിക്" എന്ന ചിത്രത്തെ ചുറ്റിപ്പറ്റി എല്ലാവര്‍ക്കുമുള്ള ആകാംക്ഷയില്‍ നന്ദി പ്രകടിപ്പിച്ച നിര്‍മ്മാതാക്കള്‍ എന്നാൽ കാസ്റ്റിംഗ് പ്രക്രിയ പൂർത്തിയായി വരികയാണെന്നും അവസാന തീരുമാനം ആയിട്ടില്ലെന്നും അറിയിച്ചു. പ്രോജക്റ്റിന്‍റെ ഇതുവരെയുള്ള പുരോഗതിയില്‍ ഞങ്ങള്‍ സംതൃപ്തരാണെന്നും. ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കാനും നിര്‍മ്മാതാക്കള്‍ പറയുന്നു.
അടുത്തവര്‍ഷം ഏപ്രില്‍ 10നാണ് കെജിഎഫ് ചിത്രങ്ങള്‍ക്ക് ശേഷം യാഷ് നായകനാകുന്ന ടോക്സിക് ഇറങ്ങുന്നതു. നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെവിഎന്‍ പ്രൊഡക്ഷനും, മോണ്‍സ്റ്റന്‍ മൈന്‍റ് ക്രിയേഷനുമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്.
മുന്‍പ് മലയാളത്തില്‍ നിവിന്‍ പോളിയെ നായകനാക്കി 'മൂത്തോന്‍' എന്ന ചിത്രം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്തിട്ടുണ്ട്. അതേ സമയം ടോക്സിക് ചിത്രീകരണം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് ഉടന്‍ പ്രതീക്ഷിക്കുന്നുണ്ട്.
അതേ സമയം ബോളിവുഡില്‍ രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന രാമായണത്തില്‍ യാഷ് വില്ലനായ രാവണനായി എത്തും എന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതില്‍ സ്ഥിരീകരണം വന്നിട്ടില്ല. ആഗോളതലത്തില്‍ 2000 കോടിയോളം നേടിയ കെജിഎഫ് 1,2 എന്നിവയായിരുന്നു യാഷിന്‍റെ അവസാനം ചിത്രങ്ങള്‍. പ്രശാന്ത് നീല്‍ ആയിരുന്നു ഇതിന്‍റെ സംവിധാനം.
ഹരിഹരൻ ചിത്രം: വമ്പൻ പ്രഖ്യാപനവുമായി കാവ്യാ ഫിലിം കമ്പനി; കാസ്റ്റിംഗ് കാൾ