യാഷിന്‍റെ അടുത്ത പടം ഗീതു മോഹന്‍ദാസുമായി ചേര്‍ന്ന്? അഭ്യൂഹങ്ങള്‍ പരക്കുന്നു.!

എന്നാല്‍ കന്നട സിനിമ രംഗത്ത് നിന്നും വരുന്ന ഏറ്റവും പുതിയ ചില അഭ്യൂഹങ്ങള്‍ പ്രകാരം. യാഷ് മലയാളി സംവിധായിക ഗീതു മോഹന്‍ദാസുമായി ചേര്‍ന്ന് ഒരു ചിത്രം ചെയ്യും എന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

Yash 19 KGF  stars next is with Malayalam director Geetu Mohandas vvk

ബെംഗലൂരു: കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ഹിറ്റിന് ശേഷം അടുത്ത യാഷ് ചിത്രം ഏതാണ് എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. അടുത്ത മാസം വന്നാല്‍ കെജിഎഫ് ചാപ്റ്റര്‍ 2 എന്ന ആഗോളതലത്തില്‍ 1100 കോടി നേടിയ യാഷിന്‍റെ അവസാന ചിത്രം ഇറങ്ങിയിട്ട് വര്‍ഷം ഒന്നാകും. അതിനാല്‍ തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് പുതിയ പ്രഖ്യാപനം സംബന്ധിച്ച്. ഏപ്രില്‍ 14ന് യാഷിന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ഉണ്ടാകും എന്നതാണ് പുതിയ വാര്‍ത്ത. ഇപ്പോള്‍ യാഷ് 19 എന്നാണ് അനൌദ്യോഗികമായി യാഷിന്‍റെ അടുത്ത ചിത്രത്തെ ആരാധകരും സിനിമ രംഗവും വിളിക്കുന്നത്.

എന്നാല്‍ കന്നട സിനിമ രംഗത്ത് നിന്നും വരുന്ന ഏറ്റവും പുതിയ ചില അഭ്യൂഹങ്ങള്‍ പ്രകാരം. യാഷ് മലയാളി സംവിധായിക ഗീതു മോഹന്‍ദാസുമായി ചേര്‍ന്ന് ഒരു ചിത്രം ചെയ്യും എന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. “യഷും ഗീതു മോഹൻദാസും കഴിഞ്ഞ ഒരു വർഷമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ച് ചർച്ച ചെയ്യുകയാണ്. ഗീതു അവതരിപ്പിച്ച ആശയത്തില്‍ യാഷ് തൃപ്തനാണ്" - ഇതുമായി ബന്ധപ്പെട്ട ഒരു അടുത്ത വൃത്തത്തെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. യാഷിന് അടുത്തകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ തിരക്കഥയായിരിക്കും ചിത്രത്തിന്‍റെയെന്നും ഇതേ വൃത്തത്തെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് പറയുന്നു. 

നേരത്തെ യാഷ് കെവിഎന്‍ പ്രൊഡക്ഷനുമായി സഹകരിക്കും എന്ന വാര്‍ത്തകള്‍ വന്നിരുന്നു. പുതിയ പ്രൊജക്ട് അവര്‍ തന്നെയായിരിക്കുമോ നിര്‍മ്മിക്കുക എന്ന് വ്യക്തമല്ല. 

അതേ സമയം ഒടിടി പ്ലേ റിപ്പോര്‍ട്ട് പ്രകാരം യാഷും ഗീതു മോഹൻദാസും അടുത്ത 15 ദിവസത്തിനുള്ളിൽ കാര്യങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തിക്കുമെന്നും. ഒരു മാസത്തിനുള്ളിൽ പ്രഖ്യാപനം വന്നേക്കാമെന്നും പറയുന്നു. ചിത്രം കന്നടയിലാണോ അതോ വിവിധ ഭാഷകളിലാണോ ചിത്രീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമല്ല. 

അതേ സമയം നേരത്തെ യാഷിന്‍റെ അടുത്ത പ്രൊജക്ടില്‍ യാഷ് തന്നെ സംവിധായകനാകുമെന്ന് കന്നട സിനിമ രംഗത്ത് ഊഹാപോഹങ്ങള്‍ ഉയരുന്നിരുന്നു. ഇത് ശരിയായാല്‍ അത് വന്‍ സര്‍പ്രൈസ് ആയിരിക്കും സിനിമ മേഖലയ്ക്ക് എന്നായിരുന്നു അന്ന് വന്ന വാര്‍ത്ത. ലയേഴ്‌സ് ഡൈസ്, മൂത്തോൻ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സംവിധായികയാണ് ഗീതു മോഹന്‍ദാസ്. നടിയെന്ന നിലയിലും ശ്രദ്ധേയ ആയിരുന്നു. പ്രശസ്ത സംവിധായകനും ഛായഗ്രാഹകനുമായി രാജീവ് രവിയുടെ ഭാര്യ കൂടിയാണ് ഗീതു.

വന്‍ സൂചന തന്നു: കെജിഎഫ് 2 ഒന്നാം വാര്‍ഷിക ദിനത്തില്‍ ഇതില്‍പ്പരം സര്‍പ്രൈസ് വേറെയില്ല.!

പൊന്നിയിന്‍ സെല്‍വന്‍ 2 തെലുങ്കില്‍ വിതരണത്തിന് എടുക്കാന്‍ ആളില്ല; കാരണം ഇതാണ്

Latest Videos
Follow Us:
Download App:
  • android
  • ios