ഇന്ത്യയ്ക്ക് ഇന്ന് വണ്‍ ഡേ, ബോക്സോഫീസില്‍ ടെസ്റ്റ് ഡേ.!
ഈ ആഴ്ചയില്‍ ഇന്ത്യയിലെ പ്രമുഖ സിനിമ രംഗങ്ങളില്‍ ഒന്നും തന്നെ വലിയ റിലീസുകള്‍ ഇല്ല. ഹിന്ദിയില്‍ മിഷന്‍ റാണിഗഞ്ച്, ഭൂമി പഢേക്കര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഫീമെയില്‍ ഒറിയന്‍റഡ് പടമായ താങ്ക്യൂ ഫോര്‍ കമിംഗ് തുടങ്ങിയ ചിത്രങ്ങളാണ് ബോക്സോഫീസില്‍ ഉള്ളത്.
ചെന്നൈ: ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. കരുത്തരായ ഓസ്ട്രേലിയയാണ് എതിരാളികൾ. ചെന്നൈയിൽ ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക. നവംബർ 19ന് വിശ്വവിജയികളുടെ കിരീടം ഉയർത്താമെന്ന പ്രതീക്ഷകളുടെ ഭാരവുമായാണ് രോഹിത് ശർമ്മയും സംഘവും ചെപ്പോക്കിലെ കളിത്തട്ടിലേക്കിറങ്ങുന്നത്. എന്നാല്‍ ഇന്ത്യ ആദ്യത്തെ ലോകകപ്പ് മത്സരത്തിന് ഇറങ്ങുമ്പോള്‍ ഒപ്പം സമ്മര്‍ദ്ദത്തിലാണ് ഇന്ത്യന്‍ ബോക്സോഫീസും.
ഈ ആഴ്ചയില്‍ ഇന്ത്യയിലെ പ്രമുഖ സിനിമ രംഗങ്ങളില്‍ ഒന്നും തന്നെ വലിയ റിലീസുകള്‍ ഇല്ല. ഹിന്ദിയില്‍ മിഷന്‍ റാണിഗഞ്ച്, ഭൂമി പഢേക്കര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഫീമെയില്‍ ഒറിയന്‍റഡ് പടമായ താങ്ക്യൂ ഫോര്‍ കമിംഗ് തുടങ്ങിയ ചിത്രങ്ങളാണ് ബോക്സോഫീസില്‍ ഉള്ളത്. മറ്റ് ഭാഷകളില്‍ വന്‍ റിലീസുകള്‍ ഒന്നും വന്നിട്ടില്ല. എന്നാല്‍ മിഷന്‍ റാണിഗഞ്ച് അക്ഷയ് കുമാറിനെ സംബന്ധിച്ച് നിര്‍ണ്ണായക പടമാണ്. അടുത്ത കാലത്തൊന്നും വലിയ ബോക്സോഫീസ് ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ താരത്തിന് ആയില്ല. ചിത്രത്തിന്‍റെ ആദ്യദിനത്തിലെ പ്രകടനവും അത്ര മികച്ചതായിരുന്നില്ല.
എന്നാല്‍ ഷാരൂഖിന്‍റെ ജവാന്‍, ചന്ദ്രമുഖി 2 പോലുള്ള ചിത്രങ്ങള്‍ ഇപ്പോഴും ബോക്സോഫീസില്‍ ഉണ്ട്. കൊവിഡിന് ശേഷം കാണുന്ന പ്രധാന ബോക്സോഫീസ് പ്രത്യകതകളില്‍ ഒന്ന് വാരാന്ത്യത്തില്‍ ബോക്സോഫീസില്‍ സ്വല്‍പ്പം ഭേദപ്പെട്ട നിലയാണ്. പലപ്പോഴും പല ചിത്രങ്ങളും റെക്കോഡ് കളക്ഷന്‍ നേടുന്നത് ഈ ദിനങ്ങളിലാണ്. ശനി വൈകീട്ട് ഷോ മുതല്‍ ഞായര്‍ അവസാന ഷോ വരെയാണ് ഈ ട്രെന്‍റ്.
എന്നാല്‍ ഈ വാരത്തില്‍ വലിയ പണികിട്ടുമോ എന്ന ആശങ്കയിലാണ് ബോക്സോഫീസ്. പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ ബോക്സോഫീസ് കാരണം ലോകകപ്പിലെ ഇന്ത്യയുടെ കളി തന്നെ. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ ബോക്സോഫീസിലേക്ക് ആളുവരുമോ എന്ന ആശങ്ക എക്സിബിറ്റേര്‍സിനുണ്ട്. അതേ സമയം നല്ല അഭിപ്രായം നേടിയാല്‍ ചിത്രങ്ങള്‍ക്ക് ആളുവരും. പക്ഷെ സണ്‍ഡേ റഷില്‍ മികച്ച അഭിപ്രായം നേടി കളക്ഷനില്‍ കുതിക്കാം എന്ന ചിന്ത ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
അതേ സമയം ലോകകപ്പില്‍ ആദ്യപോരിൽ ഇന്ത്യയെ കാത്തിരിക്കുന്നത് ആറാംകിരീടം ലക്ഷ്യമിടുന്ന ഓസ്ട്രേലിയ. സ്വന്തം നാട്ടുകാർക്ക് മുന്നിൽ കളിക്കുന്നതിന്‍റെ ആത്മ വിശ്വാസത്തിനൊപ്പം ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം റാങ്കിന്‍റെ തിളക്കവുമുണ്ട് ഇന്ത്യക്ക്. ശുഭ്മാൻ ഗില്ലിന്‍റെ ഡെങ്കിപ്പനി മാറിയില്ലെങ്കിൽ ഇഷാൻ കിഷൻ നായകൻ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറാവും. നാലാമനായി ശ്രേയസോ സൂര്യകുമാറോ എന്നകാര്യത്തിലും തീരുമാനം ആയിട്ടില്ല.
'ഷാരൂഖ് എന്‍റെ അമ്മ, ദളപതി വിജയ് എന്‍റെ ഭാര്യ: അടുത്ത പടം 3000 കോടി നേടും': അറ്റ്ലി
വീണ്ടും ബോക്സോഫീസില്‍ അക്ഷയ് കുമാറിന്‍റെ ബോംബോ.!; 'മിഷന്‍ റാണിഗഞ്ച്' ആദ്യ ദിന കളക്ഷന്‍.!