വണ്ടർ വുമൺ 3 ഉപേക്ഷിച്ചു; കാര്യം അറിയാതെ ആവേശ ട്വീറ്റ് ഇട്ട് നായിക ഗാൽ ഗാഡോട്ട്

എന്നാല്‍ തിരക്കഥ കണ്ട വാർണർ ബ്രദേഴ്‌സ് പിക്‌ചേഴ്‌സ് കോ-ചെയർമാരായ മൈക്കൽ ഡി ലൂക്കയും പമേല അബ്ഡിയും ചേർന്ന് വണ്ടർ വുമൺ 3 നിര്‍മ്മിക്കാന്‍ സ്റ്റുഡിയോയ്ക്ക് താല്‍പ്പര്യം ഇല്ലെന്ന് പാറ്റിയെ അറിയിക്കുകയായിരുന്നു എന്നാണ് വിവരം.

Wonder Woman 3 Reportedly Scrapped at DC Studios

ഹോളിവുഡ്: വണ്ടർ വുമൺ 3  ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. നിര്‍മ്മാതാക്കളായ വാർണർ ബ്രദേഴ്‌സ് പിക്‌ചേഴ്‌സ്  വണ്ടർ വുമൺ 3  പ്രൊജക്ട് ഉപേക്ഷിച്ചുവെന്നാണ്  ദി ഹോളിവുഡ് റിപ്പോർട്ടർ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംവിധായിക പാറ്റി ജെങ്കിൻസ് അടുത്തിടെ വണ്ടർ വുമൺ 3 തിരക്കഥ പൂര്‍ത്തിയാക്കി നിര്‍മ്മാതക്കള്‍ക്ക് കൈമാറിയിരുന്നു. സൂയിസൈഡ് സ്ക്വാഡ് ചിത്രത്തിന്‍റെ തിരക്കഥകൃത്ത് ജെഫ് ജോൺസിനൊപ്പമാണ് പാറ്റി വണ്ടർ വുമൺ 3 തിരക്കഥ തയ്യാറാക്കിയത്. 

എന്നാല്‍ തിരക്കഥ കണ്ട വാർണർ ബ്രദേഴ്‌സ് പിക്‌ചേഴ്‌സ് കോ-ചെയർമാരായ മൈക്കൽ ഡി ലൂക്കയും പമേല അബ്ഡിയും ചേർന്ന് വണ്ടർ വുമൺ 3 നിര്‍മ്മിക്കാന്‍ സ്റ്റുഡിയോയ്ക്ക് താല്‍പ്പര്യം ഇല്ലെന്ന് പാറ്റിയെ അറിയിക്കുകയായിരുന്നു എന്നാണ് വിവരം.  പുതിയ സിനിമാറ്റിക്ക് യൂണിവേഴ്സ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്റ്റുഡിയോ. അതിനാല്‍ തന്നെ ഇപ്പോഴുള്ള വണ്ടർ വുമൺ 3 ചിത്രം ഈ സീരിസില്‍ ഒരു കല്ലുകടിയാകും എന്നാണ് വാർണർ ബ്രദേഴ്‌സ്  വിലയിരുത്തല്‍ എന്നാണ് വിവരം. 

ഒരിക്കല്‍ കൂടി ആമസോണ്‍ രാജകുമാരിയും സൂപ്പര്‍ ഹീറോയുമായ ഡയാനയെ അവതരിപ്പിക്കാനുള്ള  ആവേശം ആ വേഷം അവതരിപ്പിക്കുന്ന ഗാൽ ഗാഡോട്ട് പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായിരിക്കുന്നത്.

“ഇത്തരമൊരു ഐതിഹാസികവുമായ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചതില്‍ ഞാൻ വളരെ നന്ദിയുള്ളവനാണ്, എന്തിനേക്കാളും  ഞാൻ ആരാധകരായ നിങ്ങളോട് നന്ദിയുള്ളവനാണ്. വണ്ടര്‍ വുമണിന്‍റെ അടുത്ത ഭാഗം നിങ്ങളുമായി നിങ്ങളുമായി ഉടന്‍ പങ്കുവയ്ക്കും" ട്വീറ്റ് ചെയ്യുന്ന സമയത്ത് വണ്ടർ വുമൺ 3 ഉപേക്ഷിച്ചത് സംബന്ധിച്ച കാര്യങ്ങള്‍  നടിക്ക് അറിയാമായിരുന്നോ എന്ന് വ്യക്തമല്ല. 

പാറ്റി ജെങ്കിൻസ് സംവിധാനം ചെയ്ത വണ്ടര്‍ വുമണ്‍ സീരിസില്‍ രണ്ട് പടങ്ങളാണ് ഇതുവരെ പുറത്തുവന്നത്. വണ്ടർ വുമൺ (2017), വണ്ടർ വുമൺ 1984 (2020) - ഇതിൽ രണ്ടാമത്തേത് ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ സമ്മിശ്ര പ്രതികരണമാണ് നേടിയത്. വലിയ ബോക്സ് ഓഫീസ് ദുരന്തമായി ചിത്രം മാറി. 

അതേ സമയം ഡിസി സൂപ്പര്‍ഹീറോ ചിത്രങ്ങളുടെ പുതിയ പരമ്പര കെട്ടിപടുക്കാനുള്ള ശ്രമത്തിലാണ്   വാർണർ ബ്രദേഴ്‌സ്. അതിനാല്‍ വണ്ടര്‍വുമണ്‍ 3 പൂർണ്ണമായും റദ്ദാക്കുന്നതിലൂടെ സ്റ്റുഡിയോയ്ക്ക് കോടിക്കണക്കിന് ഡോളർ ലാഭിക്കാമെന്നാണ് റിപ്പോര്‍ട്ട്. വണ്ടർ വുമൺ 3 നിര്‍മ്മിച്ചാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഗഡോട്ടിന് മാത്രം 20 മില്യൺ ഡോളർ (ഏകദേശം 165 കോടി രൂപ) പ്രതിഫലം ലഭിക്കുമായിരുന്നു. അതേസമയം സംവിധായകയ്ക്ക് 12 മില്യൺ ഡോളർ (ഏകദേശം 99 കോടി രൂപ) ലഭിക്കുമായിരുന്നു. 

ത‍ര്‍ക്കം ഒത്തുതീര്‍പ്പാക്കി വിതരണക്കാരും തീയേറ്ററുടമകളും: അവതാര്‍ കേരളത്തിലും റിലീസ് ചെയ്യും

Latest Videos
Follow Us:
Download App:
  • android
  • ios