പൂവൻകോഴി സാക്ഷിയായ കേസ് ഇനി സിനിമ; നായകൻ അജു വർഗീസ്
രാഹുൽ ആർ ശർമ്മ സംവിധാനം
1993 ൽ കാസർഗോഡ് ബദിയടുക്ക ദേവലോകത്ത് നടന്ന കൊലപാതകത്തെ അടിസ്ഥാനപ്പെടുത്തി സിനിമ ഒരുങ്ങുന്നു. പൂവൻ കോഴി സാക്ഷിയായ അസാധാരണമായ കേസായിരുന്നു അത്. ആ സംഭവത്തെ ആസ്പദമാക്കി ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ
പി വി ഷാജികുമാർ എഴുതിയ സാക്ഷി എന്ന കഥയാണ് സിനിമയാകുന്നത്.
അജു വർഗീസ് നായകനാവുന്ന ഈ കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രം, മിഥുൻ മാനുവൽ തോമസിന്റെ അസോസിയേറ്റായ രാഹുൽ ആർ ശർമ്മ സംവിധാനം ചെയ്യുന്നു. പി വി ഷാജികുമാർ തന്നെ തിരക്കഥയെഴുതുന്നു. കന്യക ടാക്കീസ്, ടേക്ക് ഓഫ്, പുത്തൻ പണം, ടീച്ചർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് പി വി ഷാജികുമാർ. കാസർഗോഡ്, മംഗലാപുരം പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. പിആർഒ എ എസ് ദിനേശ്.
1993 ഒക്ടോബര്‍ 9 ന് കാസർഗോഡ് ബദിയടുക്ക ദേവലോകത്തെ കര്‍ഷകനായ ശ്രീകൃഷ്ണ ഭട്ടും ഭാര്യ ശ്രീമതിയും കൊല്ലപ്പെട്ട കേസ് ആണിത്. ഇവരുടെ വീട്ടുപറമ്പില്‍ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച കര്‍ണാടക സാഗര്‍ക്കാരി റോഡ് സ്വദേശിയായ ഇമാം സുഹൈന്‍ ആയിരുന്നു പ്രതി. ശ്രീകൃഷ്ണ ഭട്ടിന്‍റെ വീട്ടുവളപ്പില്‍ കുഴിച്ച കുഴിയില്‍ ഇറങ്ങിയിരുന്ന് പ്രാര്‍ഥിക്കാന്‍ ദമ്പതികളോട് ആവശ്യപ്പെട്ടതിന് ശേഷം ഇമാം ഹുസൈന്‍ ഇവരെ മണ്‍വെട്ടി കൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി എന്നാണ് പൊലീസ് രേഖ. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സംഭവസ്ഥലത്തുണ്ടായിരുന്ന ഏക സാക്ഷി ഇമാം ഹുസൈന്‍റെ കയ്യിലുണ്ടായിരുന്ന പൂവന്‍കോഴി മാത്രമായിരുന്നു. കൊലയ്ക്ക് ശേഷം ഇമാം ഹുസൈന്‍റെ വീട്ടില്‍ കണ്ടെത്തിയ കോഴിയെ ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ തെളിവായി വളര്‍ത്തിയിരുന്നു.
ALSO READ : ഭയപ്പെടുത്താന്‍ വീണ്ടുമൊരു മലയാള ചിത്രം; 'എക്സിറ്റ്' ടീസര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം