താടി എന്തുകൊണ്ട് എടുക്കുന്നില്ല? കാരണം വ്യക്തമാക്കി മോഹന്‍ലാല്‍

ആരാധകരുടെ മനസിലുള്ള ചോദ്യത്തിന് മോഹന്‍ലാലിന്‍റെ മറുപടി.

why beard is a continuous thing for mohanlal now he answers while neru interview jeethu joseph nsn

സമീപകാലത്ത് അഭിനയിച്ച എല്ലാ സിനിമകളിലും മോഹന്‍ലാല്‍ താടി വച്ച ഗെറ്റപ്പിലാണ് കഥാപാത്രമായി എത്തിയിട്ടുള്ളത്. വേഷവിധാനങ്ങള്‍ മാറുമ്പോഴും താടി എല്ലാ കഥാപാത്രങ്ങള്‍ക്കും ഉണ്ടായിരുന്നു. ആഘോഷിക്കപ്പെട്ട മോഹന്‍ലാലിന്‍റെ പല മുന്‍കാല മാസ് കഥാപാത്രങ്ങളും മീശ പിരിക്കുന്നവരായിരുന്നു. അതിനാല്‍ത്തന്നെ മോഹന്‍ലാലിനെ വീണ്ടും അത്തരത്തില്‍ കാണാനുള്ള ആഗ്രഹം ആരാധകര്‍ പലപ്പോഴും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ എന്തുകൊണ്ട് ഈ ഗെറ്റപ്പ് മാറ്റുന്നില്ലെന്ന ചോദ്യത്തിന് മോഹന്‍ലാല്‍ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്. പുതിയ ചിത്രം നേരിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

രണ്ട് സിനിമകളുടെ ലുക്കിലെ കണ്ടിന്യുവിറ്റിയാണ് താടി എടുക്കാതിരിക്കാനുള്ള കാരണമെന്ന് മോഹന്‍ലാല്‍ പറയുന്നു. "കണ്ടിന്യുവിറ്റി ആയിപ്പോയി. രണ്ട് സിനിമകളുടെ കണ്ടിന്യുവിറ്റി. റാമും എമ്പുരാനുമാണ് ആ ചിത്രങ്ങള്‍. അതുകൊണ്ട് ഷേവ് ചെയ്യാന്‍ പറ്റുന്നില്ല", മോഹന്‍ലാല്‍ പറയുന്നു. താടി മാറ്റി മീശ പിരിക്കുന്ന ഒരു ലാലേട്ടനെ എന്ന് കാണാന്‍ പറ്റുമെന്ന അവതാരകന്‍റെ ചോദ്യത്തിന് ഇവരോട് പറ വേഗം ഷൂട്ട് ചെയ്യാനെന്ന് ജീത്തു ജോസഫിനെ ചൂണ്ടി മോഹന്‍ലാല്‍ പറയുന്നു. പിന്നെ ഇത് വളരുന്നതാണ്. ഷേവ് ചെയ്താല്‍ വീണ്ടും വളരും, തമാശച്ചിരിയോടെ മോഹന്‍ലാല്‍ പറഞ്ഞവസാനിപ്പിക്കുന്നു.

അതേസമയം ജീത്തു ജോസഫ്- മോഹന്‍ലാല്‍ കോമ്പിനേഷനിലെ ഏറ്റവും പുതിയ ചിത്രം നേരിന്‍റെ റിലീസ് ഡിസംബര്‍ 21 ന് ആണ്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹന്‍ ആയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ അഭിഭാഷകന്‍റെ കുപ്പായമണിയുന്നത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രവുമാണിത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. എലോണിന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി ജീത്തുവിന്‍റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്. 

ALSO READ : വീണ്ടും ത്രില്ലറുമായി സുരേഷ് ഗോപി; 'എസ്‍ജി 257' ന് കൊച്ചിയില്‍ തുടക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios