'എവിടെ, കടുവ എവിടെ ?' : 'ഇത് അവിടെ തീരുന്നില്ല' , അവസാനം പുഷ്പ 2 പ്രേക്ഷകരുടെ സംശയത്തിന് മറുപടി കിട്ടി !
പുഷ്പ 2 റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ 'വേര്‍ ഈസ് പുഷ്പ' പ്രമോ വീഡിയോയിലെ രംഗങ്ങള്‍ സിനിമയില്‍ ഇല്ലാത്തതിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി.
ഹൈദരാബാദ്: പുഷ്പ 2 കഴിഞ്ഞ ഡിസംബര്‍ 5നാണ് റിലീസ് ചെയ്തത്. ആഗോളതലത്തില്‍ ചിത്രം വെറും ദിവസത്തില്‍ 500 കോടിയാണ് നേടിയത്. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ സിനിമയായിരിക്കുകയാണ് ഇതോടെ പുഷ്പ 2.
എന്നാല്‍ സിനിമ റിലീസായത് മുതല്‍ പ്രേക്ഷകർക്കിടയിൽ കാര്യമായ സംശയം നിലനിൽക്കുന്നുണ്ട്. 2023 ഏപ്രിലില്‍ പുറത്തുവിട്ട ചിത്രത്തിന്‍റെ പ്രമോഷന്‍ വീഡിയോയായ 'വേര്‍ ഈസ് പുഷ്പ'യില്‍ കാണിച്ച ദൃശ്യങ്ങള്‍ എന്തുകൊണ്ട് ചിത്രത്തില്‍ ഇല്ല എന്നതായിരുന്നു ഈ സംശയം.
അന്ന് അല്ലുവിന്‍റെ പിറന്നാള്‍ ദിന തലേന്നാണ് വീഡിയോ പുറത്തുവന്നത്. തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപെട്ട പുഷ്പ ഇപ്പോള്‍ ജീവനോടെയുണ്ടോ എന്ന ആശങ്കയിലാണ് ജനം. ഇതിനിടെ വനമേഖലയില്‍ വന്യജീവി നിരീക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട ക്യാമറയിലെ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ ജനം കാണുന്ന രീതിയിലായിരുന്നു അന്ന് പുറത്തെത്തിയ പ്രൊമോ വീഡിയോ.
എന്നാല്‍ പുഷ്പ 2വില്‍ എവിടെയും ഈ സംഭവങ്ങള്‍ പരാമര്‍ശിച്ചത് പോലും ഇല്ല. ഈ രംഗങ്ങള്‍ എവിടെപ്പോയി എന്നതില്‍ വിശദീകരണം നല്‍കുകയാണ് ചിത്രത്തിന്‍റെ സംഭാഷണ രചയിതാവ് ശ്രീകാന്ത് വിസ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകാന്ത് ഇത് വ്യക്തമാക്കിയത്.
പുഷ്പ 2 കഥ തന്നെ പിന്നീട് മാറ്റി എന്നതടക്കമുള്ള വിമര്‍ശനങ്ങളെ ശ്രീകാന്ത് നിഷേധിക്കുന്നുണ്ട്.
“കഥ മാറിയിട്ടില്ല. പക്ഷെ കഥ ശരിക്കും വികസിച്ചു. ചിത്രത്തിന്‍റെ രസകരമായ ഭാഗം അന്ന് ഞങ്ങൾ പുറത്തുവിട്ടു. പിന്നീട് കഥ വികസിപ്പിച്ചപ്പോള്‍, മൂന്ന് മണിക്കൂറിനുള്ളിൽ അത് പറയാൻ വളരെ ബുദ്ധിമുട്ടായി. അതിനാൽ, കഥയോട് നീതി പുലർത്താനാണ് ഞങ്ങൾ പുഷ്പ 3 സൃഷ്ടിച്ചു. നിങ്ങൾ വേര്‍ ഈസ് പരുഷ്പ വീഡിയോയില്‍ കണ്ടതെല്ലാം പുഷ്പ 3: ദി റാംപേജിന്‍റെ ഭാഗമാണ്" ശ്രീകാന്ത് പറഞ്ഞു.