Asianet News MalayalamAsianet News Malayalam

'തോന്നുവാണേൽ കഴിക്കും'; വിവാഹ എപ്പോഴെന്ന ചോദ്യത്തിന് മാസ് മറുപടിയുമായി നിഖില വിമല്‍

കഥ ഇന്നുവരെ എന്ന ചിത്രമാണ് നിഖിലയുടേതായി ഇനി റിലീസിന് ചെയ്യാനിരിക്കുന്നത്.

when you get married ? actress nikhila vimal mass reply
Author
First Published Sep 14, 2024, 4:13 PM IST | Last Updated Sep 14, 2024, 4:19 PM IST

ലയാളത്തിന്റെ പ്രിയതാരമാണ് നിഖില വിമൽ. ഭാ​ഗ്യദേവത എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നിഖില ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി ഉയർന്നു കഴിഞ്ഞു. സമീപകാലത്ത് ഒട്ടനവധി സിനിമകളാണ് താരത്തിന്റേതായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. തന്റേതായ നിലപാടുകൾ തുറന്നു പറയാൻ മടികാണിക്കാത്ത നിഖിലയുടെ വാക്കുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടാറുമുണ്ട്. പലപ്പോഴും താരം നൽകുന്ന ത​ഗ് മറുപടികളുമാകും അത്. 

ഇപ്പഴിതാ തന്റെ വിവാഹത്തെ കുറിച്ച് നിഖില വിമൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടിയിരിക്കുകയാണ്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. എപ്പോഴത്തെയും പോലെ വിവാഹ ചോദ്യത്തിനും തക്കതായ മറുപടി നിഖില നൽകിയിട്ടുണ്ട്. 

ലവ് ഓർ അറേഞ്ച്ഡ് മാര്യേജിനോടാണോ താല്പര്യം എന്നതായിരുന്നു ചോദ്യം. ഇതിന് 'എനിക്ക് വിവാഹത്തോട് താല്പര്യമില്ല. നോ മാര്യേജ്. എന്നെ ആർക്കും നിർബന്ധിച്ച് കല്യാണം കഴിപ്പിക്കാൻ പറ്റില്ല. എനിക്ക് എപ്പോഴേലും തോന്നുവാണേൽ കഴിക്കും', എന്നായിരുന്നു നിഖില മറുപടി നൽകിയത്. 

26 വർഷത്തെ എന്റെ ജീവിതത്തിൽ മാറ്റം, ആറ് പേരുള്ള കുടുംബമായിരുന്നു; വിങ്ങിപ്പൊട്ടി അഹാന കൃഷ്ണ

കഥ ഇന്നുവരെ എന്ന ചിത്രമാണ് നിഖിലയുടേതായി ഇനി റിലീസിന് ചെയ്യാനിരിക്കുന്നത്. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോൻ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മേതിൽ ദേവിക, അനുശ്രീ, ഹക്കിം ഷാജഹാൻ, വിനു മോഹൻ തുടങ്ങി നിരവധി താരങ്ങളും കഥ ഇന്നുവരെയിൽ ഭാ​ഗമാണ്. മേതിൽ ദേവികയാണ് നായിക വേഷത്തില്‍ എത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. നാല്പത്തി ആറാം വയസിലാണ് ഇവരുടെ നായിക അരങ്ങേറ്റം എന്നതും ഏറെ ശ്രദ്ധേയമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios