Hema Commission report : തുടക്കത്തിലേ കല്ലുകടി, വഴിമുട്ടുമോ ഹേമ കമ്മിറ്റി ചർച്ചകൾ

ചുരുക്കത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം എന്ന് ഏറ്റവും അധികം ആവശ്യപ്പെട്ട ഡബ്യൂസിസി തന്നെ നിരാശരായി

What the future of  Justice Hema Commission report

ഹേമ കമ്മിറ്റി റിപ്പോർട്ട്(Justice Hema Commission report) സമർപ്പിക്കപെട്ട് രണ്ട് വർഷം പിന്നിട്ടപ്പോഴാണ്, റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിനായി സർക്കാർ സിനിമ സംഘടനകളുടെ യോഗം വിളിച്ചത്. ഇനി ചർച്ച എന്തിനാണ് എന്നതായിരുന്നു തുടക്കം മുതലേ ഡബ്യൂസിസി ഉന്നയിച്ച ചോദ്യം. പക്ഷെ ചർച്ചകളിലൂടെയെ റിപ്പോർട്ട് നടപ്പാക്കാനാവൂ എന്നായിരുന്നു സർക്കാർ സ്വീകരിച്ച നിലപാട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം എന്ന് ഡബ്യൂസിസി നിരന്തരം അവശ്യപ്പെടുകയും, സർക്കാർ ഈ ആവശ്യത്തെ തള്ളുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഇന്നത്തെ യോഗം. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ച, സെക്രട്ടറി തല സമിതിയുടെ 40ഓളം ശുപാർശകൾ അടങ്ങിയ കരട് രേഖയെ അടിസ്ഥമാക്കിയായിരുന്നു ഇന്നത്തെ ചർച്ചകൾ. പക്ഷെ സർക്കാർ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ ഡബ്യൂസിസി തന്നെ അവിശ്വാസം രേഖപ്പെടുത്തുന്നതായിരുന്നു ഇന്നത്തെ കാഴ്ച. 

Read Also: ഹേമ കമ്മിറ്റി റിപ്പോർട്ട് : പുറത്തുവിടാം, തീരുമാനിക്കേണ്ടത് സർക്കാരെന്ന് 'അമ്മ';എതിർത്ത് ഫിലിം ചേംബർ

എങ്ങനെയാണ്, എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഈ നിർദേശങ്ങൾ ഉരുതിരിഞ്ഞത് എന്ന് വ്യക്തമാക്കണം എന്നായിരുന്നു ഡബ്യൂസിസി ആവശ്യപ്പെട്ടത്. ചുരുക്കത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവനായല്ല എങ്കിൽ, നിരീക്ഷണങ്ങളും നിഗമനങ്ങളും എങ്കിലും പുറത്ത് വിടണം എന്നായിരുന്നു ഡബ്യൂസിസി ആവശ്യപ്പെട്ടത്. ഈ ആവശ്യം തുടക്കത്തിലേ തന്നെ മന്ത്രി സജി ചെറിയാൻ തള്ളിയിരുന്നു. ജസ്റ്റിസ് ഹേമയല്ലേ റിപ്പോർട്ട് തയാറാക്കിയത്, അങ്ങനെ എങ്കിൽ ചർച്ചകളിൽ ജസ്റ്റിസ് ഹേമയും വേണ്ടേ എന്ന ഡബ്യൂസിസിയുടെ ചോദ്യവും മന്ത്രി തള്ളി. അങ്ങനെ ഇന്നത്തെ സിനിമാ ചർച്ചകൾ മുഴുവൻ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമോ വേണ്ടയോ എന്നതിൽ ചുറ്റിത്തിരിഞ്ഞ് സർക്കാർ നിർദേശിച്ച തുല്യവേതനത്തെ തരസസംഘന തള്ളി. അങ്ങനെ എങ്കിൽ തനിക്കും മോഹൻലാലിനും ഒരേ പ്രതിഫലം കിട്ടിയാൽ കൊള്ളാമല്ലോ എന്നായിരുന്നു 'അമ്മ' പ്രതിനിധിയായ നടൻ സിദ്ധിഖ് ചർച്ചയിൽ പറഞ്ഞത്. സർക്കാർ നിർദ്ദേശത്തിലെ അവ്യക്തത മൂലം വളരെ പ്രാധാന്യം അർഹിക്കുന്ന ഈ നിർദേശത്തിൽ തുടർ ചർച്ചകൾ ഉണ്ടായതുമില്ല.

Read More : saji cheriyan : 'അവർക്ക് വേറെ ഉദ്ദേശം', ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യൂസിസിക്കെതിരെ സജി ചെറിയാൻ 

ചുരുക്കത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം എന്ന് ഏറ്റവും അധികം ആവശ്യപ്പെട്ട ഡബ്യൂസിസി തന്നെ നിരാശരായി, അതൃപ്തരായി മടങ്ങുന്നതായിരുന്നു ഇന്നത്തെ കാഴ്ച. മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ, വെറും 10 മിനിറ്റ് മാത്രം ചെലവഴിച്ചതിന് ശേഷം മന്ത്രി മടങ്ങിയതിലും സംഘടനകൾക്ക് എതിർപ്പ് ഉണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios