'ഇനി ഒരു അവസരം കിട്ടിയാൽ?': സെക്കന്‍ഡ് ചാൻസ് ക്യാമ്പയിനുമായി 'വിശേഷം' ടീം
സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായി നായകനാകുന്ന ചിത്രമാണ് 'വിശേഷം'. ചിത്രത്തിന്റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിക്കുന്നതും ആനന്ദാണ്.
കൊച്ചി: പലപ്പോഴും നടന്നു കഴിഞ്ഞ ഏതെങ്കിലും ഒരു കാര്യം ഓർത്ത് ഒരിക്കൽകൂടി ഒരു അവസരം കിട്ടിയിരുന്നെങ്കിൽ എന്ത് നല്ലതായിരുന്നു എന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മൾ ഓരോരുത്തരും. "ജീവിതം ഇനി ഒരു 'ചാൻസ്' നൽകിയാൽ നിങ്ങൾ എന്തായിരിക്കും ചെയ്യുക?" സൂരജ് ടോമിൻ്റെ സംവിധാനത്തിൽ ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും പ്രധാന വേഷങ്ങളിലെത്തുന്ന 'വിശേഷ'ത്തിന്റെ പ്രചരണാർത്ഥം അണിയറപ്രവർത്തകർ പ്രഖ്യാപിച്ച 'സെക്കൻഡ് ചാൻസ്' ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തീർത്തും 'സിംപിളായ' എന്നാൽ 'പവർഫുള്ളായ' ഈ ചോദ്യത്തിന് മറുപടിയുമായി നിരവധിപേരാണ് ഓൺലൈൻ വഴി ക്യാമ്പയിനിൽ പങ്കെടുക്കുന്നത്. മികച്ച പ്രതികരണം നൽകുന്നവർക്ക് സർപ്രൈസ് നൽകുമെന്നും അണിയറപ്രവർത്തകർ ഉറപ്പ് നൽകുന്നു. സ്റ്റെപ്പ്2ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ടീസറും ട്രെയിലറും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായി നായകനാകുന്ന ചിത്രമാണ് 'വിശേഷം'. ചിത്രത്തിന്റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിക്കുന്നതും ആനന്ദാണ്. സിനിമയിൽ കണ്ടുപഴകിയ നായകസങ്കല്പങ്ങളെ തച്ചുടയ്ക്കുന്ന ചിത്രം ദൈനംദിന ജീവിതത്തോട് അടുത്തുനിൽക്കുന്ന യഥാർത്ഥ പ്രശനങ്ങളെ രസകരമായി അവതരിപ്പിക്കുന്നു. ചിത്രത്തിൽ ചിന്നു ചാന്ദ്നി പോലീസ് കോൺസ്റ്റബിൾ ടി.ആർ. സജിതയായി വേഷമിടുന്നു.
സംവിധായകൻ സൂരജ് ടോം നേതൃത്വം നൽകുന്ന സ്റ്റെപ്പ്2ഫിലിംസിൻ്റെ ആദ്യ ചിത്രമാണ് 'വിശേഷം'. ആൽബർട്ട് പോളും, കുര്യൻ സി. മാത്യുവുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. സാഗർ അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന 'വിശേഷ'ത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് മാളവിക വി.എൻ. ആണ്. ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആൻ്റണി, പി.പി.കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാലാ പാർവതി, ഷൈനി സാറ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത നമ്പ്യാർ, അമൃത, ആൻ സലീം എന്നിവർ ഉൾപ്പെടെ നിരവധി താരങ്ങളും 'വിശേഷ'ത്തിലുണ്ട്.
'വിശേഷ'ത്തിൻ്റെ സൗണ്ട് ഡിസൈൻ അരുൺ രാമ വർമ്മയും, സൗണ്ട് റെക്കോഡിങ് റെൻസൺ തോമസും, സൗണ്ട് മിക്സിംഗ് ഡാൻ ജോസും നിർവഹിക്കുന്നു. വസ്ത്രാലങ്കാരം നിർവ്വഹിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവായ മഞ്ജുഷ രാധാകൃഷ്ണനും കലാസംവിധാനം അനീഷ് ഗോപാലും ഡി.ഐ. അഞ്ജന സാഗർ (കായ്). ചമയം സുബ്രഹ്മണ്യൻ മാഞ്ഞാലി, പ്രൊഡക്ഷൻ കൺട്രോളർ ഇഖ്ബാൽ പാനായികുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹസൻ ഹസരത്ത് എച്ച്. നിശ്ചല ഛായഗ്രഹണം കൃഷ്ണകുമാർ അളഗപ്പനും, പബ്ലിസിറ്റി ഡിസൈൻ ആർട്ടോകാർപ്പസും നിർവഹിക്കുന്നു.
പ്രോജക്റ്റ് മാനേജ്മെൻ്റ് ടോമി പോൾ ഞാലിയത്തും പ്രോജക്റ്റ് കൺസൽട്ടിംഗ് നിർവഹിച്ചത് സ്ലീബ വർഗീസും സുശീൽ തോമസുമാണ്. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്. ശ്രീപ്രിയ കംബൈൻസ് മുഖേന സ്റ്റെപ് 2ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ഡിസ്ട്രിബ്യൂഷൻ ഹെഡ്: ജി. ഹരീന്ദ്രൻ. സ്റ്റോറീസ് സോഷ്യലിന് വേണ്ടി ഡോ.സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് നിർവ്വഹിക്കുന്നത്.
സലാം ബുഖാരി ഇനി സ്വതന്ത്ര സംവിധായകന്‍; 'ഉടുമ്പന്‍ചോല വിഷന്‍' ടൈറ്റിൽ ഫസ്റ്റ് ലുക്ക് പുറത്ത്
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത ചിത്രം: ബ്രോമാൻസ് ചിത്രീകരണം ആരംഭിച്ചു