വിവാഹവാര്‍ഷിക ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍; പഴയ ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകര്‍
ഭാര്യയ്ക്ക് ഒപ്പം ഇലകള്‍ക്കുള്ളില്‍ ഇരിക്കുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുന്നത്. ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍
മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെയും ഭാര്യ സുചിത്രയുടേയും 31 -മത്തെ വിവാഹവാര്‍ഷികമാണ് ഇന്ന്. ആരാധകര്‍ക്കായി വിവാഹ വാര്‍ഷിക ചിത്രം പങ്കു വെച്ചിരിക്കുകയാണ് താരം. ഭാര്യയ്ക്ക് ഒപ്പം ഇലകള്‍ക്കുള്ളില്‍ ഇരിക്കുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുന്നത്. ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
അതിനിടെ നിര്‍മ്മാതാവും മോഹന്‍ലാലിന്‍റെ സന്തതസഹജാരിയുമായ ആന്‍റണി പെരുമ്പാവൂരും സുചിത്രയ്ക്കും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രം പങ്കു വെച്ചിട്ടുണ്ട്. 1988 ഏപ്രില്‍ 28 നായിരുന്നു മോഹന്‍ലാലിന്‍റെയും നിര്‍മ്മാതാവ് ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമായ സുചിത്രയുടേയും വിവാഹം.
#Weddinganniversary pic.twitter.com/3Fl9gSfMCA
— Mohanlal (@Mohanlal) April 28, 2019
തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താരത്തിന്‍റെ വിവാഹം. വീട്ടുകാര്‍ പരസ്പരം ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിന് മുമ്പേ ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. താന്‍ ലാലിന്‍റെ വലിയ ആരാധികയായിരുന്നെന്ന് സുചിത്രയും വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലടക്കം പ്രിയ താരത്തിന് ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്.