'വാര്‍ 2' പ്രതീക്ഷിച്ചതിലും നേരത്തെ; പഠാനും ടൈഗറും കബീറിനൊപ്പം!

യൂണിവേഴ്സിന്‍റെ ഭാഗമായിരുന്നെങ്കിലും വാറില്‍ മറ്റു ചിത്രങ്ങളുടെ റെഫറന്‍സുകള്‍ ഉണ്ടായിരുന്നില്ല

war 2 will have shah rukh khan and salman khan with hrithik roshan pathaan tiger kabir yrf nsn

പഠാന്‍റെ വന്‍ വിജയം ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസിന് (വൈആര്‍എഫ്) നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. സ്പൈ യൂണിവേഴ്സ് എന്ന പേരില്‍ വൈആര്‍എഫ് ഒരു ഫ്രാഞ്ചൈസി നേരത്തെ ആരംഭിച്ചിരുന്നെങ്കിലും അത് ശരിക്കും ഒഫിഷ്യല്‍ ആയത് പഠാന്‍റെ വരവോടെയാണ്. സല്‍മാന്‍ ഖാന്‍ ടൈഗര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച രണ്ട് ചിത്രങ്ങളും (ഏക് ഥാ ടൈഗര്‍, ടൈഗര്‍ സിന്ദാ ഹെ) വാറുമാണ് പഠാന് മുന്‍പ് സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായി എത്തിയത്. എന്നാല്‍ ഹൃത്വിക് റോഷനും ടൈഗര്‍ ഷ്രോഫും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വാര്‍ ഒരു സോളോ ചിത്രം തന്നെയായിരുന്നു. സല്‍മാന്‍ ഖാന്‍ ചിത്രങ്ങളിലെ റെഫറന്‍സോ കഥാപാത്രങ്ങളോ ഒന്നും ഇതില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പഠാന്‍റെ വിജയത്തിനു പിന്നാലെ എത്തുന്ന വാര്‍ 2 ഒരു ക്രോസ് ഓവര്‍ ചിത്രം ആയിരിക്കുമെന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍. ഇത് വിശ്വസിക്കാമെങ്കില്‍ ചിത്രത്തില്‍ ഹൃത്വികിനൊപ്പം സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഉണ്ടായിരിക്കും.

പഠാന്‍റെ വിജയം വാര്‍ 2 ന്‍റെ വരവ് മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നതിനേക്കാള്‍ വേഗത്തിലാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആദിത്യ ചോപ്രയും ശ്രീധര്‍ രാഘവനും ചേര്‍ന്ന് ചിത്രത്തിന്‍റെ തിരക്കഥ ഇതിനകം പൂര്‍ക്കിയാക്കിയിട്ടുണ്ടെന്ന് പീപ്പിം​ഗ് മൂണ്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങള്‍ നീങ്ങിയാല്‍ 2023 അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും. 

അതേസമയം പഠാന് പിന്നാലെ എത്തുന്ന സ്പൈ യൂണിവേഴ്സ് ചിത്രം ടൈ​ഗര്‍ 3 യില്‍ ഷാരൂഖ് ഖാന്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. പഠാനിലെ സല്‍മാന്‍ ഖാന്‍റെ അതിഥിവേഷം പോലെയാവും ഇത്. അതേസമയം വാറും പഠാനും സംവിധാനം ചെയ്ത സിദ്ധാര്‍ഥ് ആനന്ദ് തന്നെ ആവുമോ വാര്‍ 2 ഒരുക്കുകയെന്നത് വ്യക്തമല്ല. മറ്റൊരു സംവിധായകനാവും ചിത്രം ഒരുക്കുകയെന്നാണ് പുറത്തെത്തുന്ന വിവരം.

ALSO READ : 'നന്‍പകലി'നു മുന്‍പേ 'തങ്കം' എത്തും; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios