കശ്മീർ ഫയൽസ് വന്‍ സാമ്പത്തിക വിജയം, പക്ഷെ ഞാന്‍ ഇപ്പോള്‍ പാപ്പരാണ്,കാരണം : സംവിധായകന്‍ വിവേക് അഗ്നിഹോത്രി
'ദി കശ്മീർ ഫയൽസ്' സംബന്ധിച്ച ചില ചോദ്യങ്ങള്‍ക്ക് അടുത്തിടെ ഒരു അഭിമുഖത്തില്‍ വിവേക് അഗ്നിഹോത്രി മറുപടി നല്‍കി.
ദില്ലി: 'ദി കശ്മീർ ഫയൽസ്' സംവിധായകനായ വിവേക് അഗ്നിഹോത്രി ഈ ചിത്രത്തിന്‍റെ ഒരു എക്സ്റ്റന്‍റഡ് വെബ് സീരിസ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുകയാണ്. ഇത് സീ 5 ഒടിടി പ്ലാറ്റ്ഫോം വഴി കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 'ദി കശ്മീർ ഫയൽസ്' എന്ന സിനിമയുടെ വൻ വിജയത്തിന് ശേഷമാണ് വിവേക് അഗ്നിഹോത്രി തന്‍റെ പുതിയ പ്രൊജക്ടുമായി രംഗത്തെത്തിയത്. 2022-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. 'ദി കശ്മീർ ഫയൽസ് അണ്‍ റിപ്പോര്‍ട്ടഡ് എന്നാണ് പുതിയ വെബ് സീരിസ് പതിപ്പിന്‍റെ പേര്.
അതേ സമയം 'ദി കശ്മീർ ഫയൽസ്' സംബന്ധിച്ച ചില ചോദ്യങ്ങള്‍ക്ക് അടുത്തിടെ ഒരു അഭിമുഖത്തില്‍ വിവേക് അഗ്നിഹോത്രി മറുപടി നല്‍കി. അതില്‍ പ്രധാനപ്പെട്ടത് ഇപ്പോള്‍ ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനമാണ്. തന്‍റെ ചിത്രത്തെ ഇപ്പോഴും എതിര്‍ക്കുന്നവര്‍ പാകിസ്ഥാനെയാണ് പിന്തുണയ്ക്കുന്നത് എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വിവേക് അഗ്നിഹോത്രി പറയുന്നത്. തന്‍റെ ചിത്രത്തെ എതിര്‍ക്കുന്നവര്‍ നേരിട്ടല്ലാതെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിവേക് അഗ്നിഹോത്രി ആരോപിക്കുന്നു. തന്‍റെ ചിത്രം ചെയ്തത് പോലെ തീവ്രവാദത്തെ തുറന്നു കാണിച്ച ചിത്രങ്ങള്‍ വേറെയില്ലെന്നും വിവേക് അഗ്നിഹോത്രി അവകാശപ്പെട്ടു.
അതേ സമയം ചിത്രം 350 കോടിയിലേറെ നേടിയിട്ടും താന്‍ ഇപ്പോള്‍ പാപ്പരാണ് എന്നാണ് വിവേക് അഗ്നിഹോത്രി പറയുന്നത്. ചിത്രം നിര്‍മ്മിച്ചത് സീയാണ് അവര്‍ക്കാണ് കൂടുതല്‍ സാമ്പത്തിക നേട്ടം. എനിക്ക് സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ലഭിച്ച പണം എല്ലാം അടുത്ത ചിത്രമായ വാക്സിന്‍ വാറില്‍ നിക്ഷേപിച്ചിരിക്കുകയാണ്. അതായത് ഞാന്‍ പതിവ് പോലെ പാപ്പരായി ഇരിക്കുകയാണ്.
തന്‍റെ ചിത്രത്തില്‍ വയലന്‍സ് ഉണ്ടെന്ന് ആരോപിക്കുന്നതിലും വിവേക് അഗ്നിഹോത്രി ഈ അഭിമുഖത്തില്‍ മറുപടി നല്‍കിയിട്ടുണ്ട്. താന്‍ വയലന്‍സിനെ പ്രോത്സാഹിപ്പിക്കുകയല്ല. എന്താണ് അന്ന് സംഭവിച്ചത് എന്ന് അതുപോലെ കാണിക്കുകയാണ് ചെയ്തത് എന്നാണ് സംവിധായകന്‍ പറയുന്നത്.
'ഒഎംജി 2'നെ മലർത്തിയടിച്ച് 'ഗദര്‍ 2'; ബി ടൗൺ ബോക്സ് ഓഫീസിൽ സണ്ണി ഡിയോളിന് സ്വപ്നസമാന തിരിച്ചുവരവ്.!
വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തില്‍ സപ്‍തമി, വീഡിയോ പുറത്ത്