Kuri song : വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ 'കുറി', പ്രൊമൊ ഗാനം ശ്രദ്ധ നേടുന്നു
വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനാകുന്ന ചിത്രത്തിന്റെ പ്രൊമൊ ഗാനം (Kuri song).
വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനാകുന്ന ചിത്രമാണ് 'കുറി'. കെ ആര്‍ പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ ആര്‍ പ്രവീണിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ 'കുറി'യുടെ പ്രൊമൊ ഗാനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് (Kuri song).
വിനു തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ബി കെ ഹരിനാരായണൻ വരികള്‍ എഴുതിയിരിക്കുന്നു. വിനീത് ശ്രീനിവാസനും അഞ്‍ജു ജോസഫുമാണ് ഗാനം പാടിയിരിക്കുന്നത്. വിഷ്‍ണു ഉണ്ണികൃഷ്‍ണനും സഹ താരങ്ങളും പാട്ടിനൊത്ത് ചുവടുകള്‍ വയ്‍ക്കുന്നതും പ്രൊമോ ഗാനത്തിന്റെ വീഡിയോയില്‍ കാണാം.
കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്. സംഭാഷണം ഒരുക്കുന്നത് ഹരിമോഹന്‍ ജി പൊയ്യയാണ്. പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്, വിഷ്‍ണു ഉണ്ണികൃഷ്‍ണനു പുറമേ ചിത്രത്തില്‍ സുരഭി ലക്ഷ്‍മി, വിഷ്‍ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിഗൂഢത നിറഞ്ഞ കഥാസന്ദർഭങ്ങൾ ഒളിപ്പിച്ചു വെച്ച 'കുറി'യിൽ സിപിഒ ആയിട്ടാണ് വിഷ്ണു എത്തുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ആർട്ട് ഡയറക്ടർ - രാജീവ് കോവിലകം, , കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ അരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു.
വെല്ലുവിളിയായി കാണുന്നത് ബ്ലസ്‍ലിയെ, പ്രേക്ഷകര്‍ കബളിപ്പിക്കപ്പെടരുതെന്നും റിയാസ്
ബിഗ് ബോസ് മലയാളം സീസണ്‍ നാല് അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ആരാണ് അവസാന വിജയി എന്ന് അറിയാൻ ഇനി ഒരാഴ്‍ച മാത്രം. അവസാന ആഴ്‍ചയിലും മത്സരാര്‍ഥികള്‍ ഓരോരുത്തരും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. ബിഗ് ബോസിന്റെ നിര്‍ദ്ദേശാനുസരണം ഓരോരുത്തരും അവരവര്‍ക്ക് വെല്ലുവിളി ആരെന്ന് വ്യക്തമാക്കുന്ന ചര്‍ച്ച ഇന്നത്തെ എപ്പിസോഡില്‍ സംപ്രേഷണം ചെയ്‍തു.
ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് ആരാണെന്നും തങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്ത് അയോഗ്യതയാണ് അവര്‍ക്കുള്ളതെന്നും അവരെക്കാള്‍ എന്ത് യോഗ്യതയാണ് തങ്ങള്‍ക്കുള്ളതെന്നും കുടുംബാംഗങ്ങള്‍ ഓരോരുത്തരും പറയണം എന്നായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. ഈ വീട്ടില്‍ നിന്ന് അവസാനം മോഹൻലാലിന്റെ കൈ പിടിച്ച് ഫിനാലെയിലേക്ക് കയറുമെന്ന് നിങ്ങള്‍ കരുതുന്ന രണ്ടു പേരെ ഭൂരിപക്ഷ തീരുമാന പ്രകാരം തീരുമാനിക്കുക എന്നും ബിഗ് ബോസ് പറഞ്ഞിരുന്നു.
റിയാസ് ആയിരുന്നു ഏറ്റവും ആദ്യം സംസാരിച്ചത്. ഇവിടെ എത്ര നാള്‍ നിന്നു എന്നതില്ല, എന്ത് ചെയ്‍തു എന്നതിലാണ് കാര്യം എന്ന് റിയാസ് പറഞ്ഞു.പ്രേക്ഷകര്‍ സ്വയം കബളിപ്പിക്കപ്പെടാതെ യാഥാര്‍ഥ്യം മനസിലാക്കി ഒരാളെ ജേതാവാക്കുമെന്നാണ് കരുതുന്നത്. വെല്ലുവിളി തോന്നുന്ന ഒരു വ്യക്തി ബ്ലസ്‍ലി ആണെന്നും റിയാസ് പറഞ്ഞു.
പ്രേക്ഷകര്‍ കബളിപ്പിക്കപ്പെട്ട് ബ്ലസ്‍ലി ഇതുവരെ എത്തിയെന്ന് ആണ് റിയാസ് കാരണം പറഞ്ഞത്. ഷോയില്‍ വരാൻ പോലും അര്‍ഹനല്ല ബ്ലസ്‍ലി. ബ്ലസ്‍ലി അഭിനയിച്ചു തീര്‍ക്കുകയാണ്. അത് മനസിലാക്കാതെ പ്രേക്ഷകര്‍ ബ്ലസ്‍ലിയെ ഇവിടെ എത്തിച്ചുണ്ടെങ്കില്‍ തനിക്ക് വെല്ലുവിളി ഉയര്‍ത്തുകയാണെന്നും റിയാസ് പറഞ്ഞു.
റിയാസിന് ശേഷം ബ്ലസ്‍ലിയായിരുന്നു ചര്‍ച്ചയില്‍ സംസാരിച്ചത്. ഞാൻ ജോക്കര്‍ തന്നെയാണ് എന്ന് പറഞ്ഞാണ് ബ്ലസ്‍ലി സംസാരിച്ചു തുടങ്ങിയത്. തന്റെ കോമാളിത്തരങ്ങളില്‍ നിന്ന് എന്തെങ്കിലും സന്ദേശം കിട്ടിയിട്ടുണ്ടാകും എന്ന് ബ്ലസ്‍ലി പറഞ്ഞു. പ്രേക്ഷകരെ എന്റര്‍ടെയ്‍ൻമെന്റ് ചെയ്യിപ്പിച്ചു എന്നാണ് കരുതുന്നതെന്നും ബ്ലസ്‍ലി പറഞ്ഞു. സൂരജിനെ ആണ് താൻ എതിരാളിയായി കാണുന്നത് എന്ന് ബ്ലസ്‍ലി പറഞ്ഞു. ഗിവ് റസ്‍പെക്ട് ടേക്ക് റെസ്‍പെക്റ്റ് എന്ന സൂരജിന്റെ കഴിവ് തനിക്കില്ല. താൻ ആരെയും ബഹുമാനിക്കാറില്ല എന്നും ബ്ലസ്‍ലി പറഞ്ഞു.
Read More : 'വിശപ്പു നിൻ ഉൾത്തീയെന്നുരഞ്ഞതില്ല നീ..' , ആദിവാസിയുടെ ലിറിക്കൽ വിഡിയോ പുറത്തുവിട്ടു