അച്ഛനും അമ്മയും പറഞ്ഞത് കേട്ട് കല്ല്യാണത്തിന് ഇറങ്ങരുത് ; അനുഭവം പറഞ്ഞ് വിശാല്‍.!
46 വയസുകാരനായ വിശാല്‍ ഇപ്പോഴും അവിവാഹിതനാണ്. എന്നാല്‍ താരത്തിന്‍റെ വിവാഹ നിശ്ചയം 2019 ല്‍ വളരെ ആഘോഷത്തോടെ നടന്നിരുന്നു.
ചെന്നൈ: തമിഴ് സിനിമ ലോകത്തെ പ്രധാനപ്പെട്ട നടനാണ് വിശാല്‍. ചെല്ലമെ എന്ന ചിത്രത്തില്‍ 2004 സിനിമ രംഗത്ത് എത്തിയ വിശാലിന് പറയാന്‍ കുറേ ഹിറ്റുകള്‍ തമിഴ് രംഗത്തുണ്ട്. അടുത്തിടെ എന്നാല്‍ തുടര്‍ പരാജയങ്ങളാണ് താരത്തിന്. ഇതില്‍ നിന്നും ഒരു തിരിച്ചുവരവാണ് മാര്‍ക്ക് ആന്‍റണി എന്ന ചിത്രത്തിലൂടെ താരം ആഗ്രഹിക്കുന്നത്. റിലീസിന് തയ്യാറാകുന്ന മാര്‍ക്ക് ആന്‍റണിയുടെ തിരക്കിട്ട പ്രമോഷനിലാണ് താരം.
ഇത്തരം ഒരു പ്രമോഷനിലാണ് വിവാഹത്തെക്കുറിച്ച് വിശാല്‍ തുറന്നു പറയുന്നത്. 46 വയസുകാരനായ വിശാല്‍ ഇപ്പോഴും അവിവാഹിതനാണ്. എന്നാല്‍ താരത്തിന്‍റെ വിവാഹ നിശ്ചയം 2019 ല്‍ വളരെ ആഘോഷത്തോടെ നടന്നിരുന്നു. പക്ഷെ പിന്നീട് ഈ വിവാഹം മുടങ്ങിയതാണ് സിനിമ ലോകം അറിഞ്ഞത്. വിശാലും പെണ്‍കുട്ടിയും തമ്മില്‍ ഒത്തുപോകില്ല എന്ന് അറിഞ്ഞതോടെയാണ് ഈ വിവാഹം ഉപേക്ഷിച്ചത് എന്നാണ് അന്ന് വന്ന വിവരം.
പലപ്പോഴും ഗോസിപ്പുകളില്‍ പെടാറുള്ള താരമാണ് വിശാല്‍ അടുത്തിടെ നടി ലക്ഷ്മി മേനോനും വിശാലും വിവാഹിതരാകാൻ പോകുന്നെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ വാർത്ത നിഷേധിച്ച് കൊണ്ട് വിശാൽ രംഗത്തെത്തിയിരുന്നു. ഒരു കാലത്ത് വിശാല്‍ ചിത്രങ്ങളില്‍ തുടര്‍ച്ചയായി നായികയായപ്പോള്‍ ഇരുവരെക്കുറിച്ചും ഗോസിപ്പുകള്‍ കേട്ടിരുന്നു.
വിശാലും നടന്‍ ശരത് കുമാറിന്‍റെ മകളും നടിയുമായ വരലക്ഷ്മിയും തമ്മിലുള്ള ബന്ധം ഏറെ ചര്‍ച്ചയായതായിരുന്നു. എന്നാല്‍ ഇരുവരും അത് സംബന്ധിച്ച് ഔദ്യോഗികമായി ഒന്നും പറഞ്ഞിരുന്നില്ല. അതേ സമയമാണ് തന്‍റെ വിവാഹത്തെക്കുറിച്ച് മാര്‍ക്ക് ആന്‍റണി പ്രമോഷന്‍ അഭിമുഖത്തില്‍ വിശാല്‍ പറഞ്ഞത്.
വളരെ ആലോചിച്ച് എടുക്കേണ്ട തീരുമാനമാണ് വിവാഹം. ഇപ്പോൾ എവിടെ നോക്കിയാലും വിവാഹമോചനമാണ്. പരസ്പരം മനസ്സിലാക്കണം. ദേഷ്യപ്പെടരുത്. വിവാഹത്തിലേക്ക് കടക്കുമ്പോൾ വളരെ ആലോചിച്ച് തീരുമാനമെടുക്കുക. അച്ഛനും അമ്മയും കല്യാണം കഴിക്കാൻ നിര്‍ബന്ധിക്കുന്നതുകൊണ്ടോ, പ്രായമായി എന്നത് കൊണ്ടൊന്നും പെട്ടെന്ന് വിവാഹം തീരുമാനം എടുക്കരുതെന്ന് വിശാൽ പറഞ്ഞു.
വിശാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാര്‍ക്ക് ആന്റണി. വിശാലിന്റെ സ്റ്റൈലൻ മേയ്‍ക്കോവര്‍ തന്നെ ചിത്രത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം ജി വി പ്രകാശ് കുമാറാണ്. എസ്.ജെ സൂര്യ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തെലുങ്ക് താരം സുനിലും ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍.
പ്രവര്‍ത്തിക്കുന്നത് ഒരു വിഷനോടെ; മുഹമ്മദ് റിയാസിന് ബിഗ് സല്യൂട്ടെന്ന് ജയറാം
'മോഹന്‍ലാലിനും വിനായകനും ഒന്നുമില്ലേ ?' : ജയിലര്‍ നിര്‍മ്മാതാക്കളോട് സോഷ്യല്‍ മീഡിയയില്‍ ചോദ്യം