'വര്‍ഷങ്ങള്‍ക്ക് ശേഷം' ടീസറുമായി മോഹൻലാൽ എത്തി, പറയുന്നത് രണ്ട് കാലഘട്ടമോ ?
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം.
ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. മോഹൻലാൽ ആണ് ടീസർ റിലീസ് ചെയ്തത്. രണ്ട് കാലഘട്ടത്തെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. സിനിമയാണ് പ്രധാന പ്രമേയം എന്നും വ്യക്തമാണ്. ഒപ്പം ചിത്രത്തിന്‍റെ റിലീസ് തിയതിയും പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ 11ന് ആകും സിനിമ തിയറ്ററില്‍ എത്തുക.
ടീസറിന് പിന്നാലെ പ്രണവിന്‍റെയും മോഹന്‍ലാലിന്‍റെയും ചില സാമ്യങ്ങള്‍ ആരാധകര്‍ എടുത്തു കാട്ടുന്നുണ്ട്. തൊണ്ണൂറുകളിലെ ലാലേട്ടനെ ഓർമിപ്പിക്കുന്ന രൂപ ഭാവങ്ങളുമായി പ്രണവ് എത്തുന്നു, ചില സീനുകളിൽ പഴയ മോഹൻലാലിനെ കണ്ടു എന്നൊക്കെയാണ് ഇവര്‍ പറയുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്‍റെ സംവിധാനത്തിനൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസന്‍ ആണ്. പ്രണവ് മോഹന്‍ലാലിന് പുറമെ ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, നിവിൻ പോളി, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങി ഒട്ടനവധി താരനിയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മേരിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം ആണ് വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മ്മിക്കുന്നത്. ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ഛായാഗ്രഹണം: വിശ്വജിത്ത് ഒടുക്കത്തിൽ, എഡിറ്റർ: രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് എം താനൂർ, വസ്ത്രാലങ്കാരം: ദിവ്യ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭയ് വാര്യർ, മേക്കപ്പ്: റോണക്സ് സേവ്യർ, വരികൾ: ബോംബെ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസൻ, ഓഡിയോഗ്രഫി: വിപിൻ നായർ, കളറിസ്റ്റ്: ശ്രീക് വാരിയർ, VFX: Accel Media, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി & ടിൻസൺ തോമസ്, പർച്ചേസ് മാനേജർ: ജയറാം രാമകൃഷ്ണ, നിശ്ചലദൃശ്യങ്ങൾ : ബിജിത്ത് ധർമ്മടം, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, സബ്ടൈറ്റിലുകൾ : വിവേക് രഞ്ജിത്ത്, വിതരണം: മെറിലാൻഡ്സിനിമാസ്, പ്രൊമോ കട്ട്സ്: Cutzilla Inc, ഓഡിയോ പങ്കാളി: തിങ്ക് മ്യൂസിക്, വിദേശ വിതരണ പങ്കാളി: ഫാർസ് ഫിലിം, മാർക്കറ്റിംഗ് പാർട്ണർ: കല്യാൺ ജ്വല്ലേഴ്‌സ്, ഓൾ ഇന്ത്യ ഡിസ്‌ട്രിബ്യൂഷൻ: മെറിലാൻഡ് സിനിമാസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.