'ഒരു പോസ്റ്റർ പോലും ഇല്ല, ഒരു സിനിമക്കും ഈ ഗതി വരരുത്..'; വിൻസി അലോഷ്യസ്

ചിത്രത്തിൽ രേഖ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിന്‍സി അലോഷ്യസ് ആണ്.

vincy aloshious talk about her movie rekha nrn

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബെഞ്ചേഴ്സ് അവതരിപ്പിക്കുന്നെന്ന നിലയിൽ ശ്രദ്ധനേടിയ സിനിമയാണ് രേഖ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം കാസർകോഡ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സസ്പെൻസ് ത്രില്ലറാണ്. വിൻസി അലോഷ്യസും ഉണ്ണിലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് പലഭാ​ഗങ്ങളിൽ നിന്നും മികച്ച അഭിപ്രായം ഉയരുന്നുണ്ട്. എന്നാൽ മികച്ച അഭിപ്രായത്തോടൊപ്പം വലിയ തിയറ്ററുകളും ഷോകളുടെ എണ്ണവും കുറവായതിന്റെ നിരാശ പങ്കുവയ്ക്കുകയാണ് വിൻസി. 

ഇൻസ്റ്റാ​ഗ്രാമിലൂടെ ആണ് വിൻസി അലോഷ്യസിന്റെ പ്രതികരണം. "ഒരു പോസ്റ്റർ പോലും ഇല്ലാത്ത സിനിമ അത് ഒരുപക്ഷെ ഞങ്ങളുടെ ആയിരിക്കും . കളിക്കുന്ന തിയേറ്ററിൽ പോലും പോസ്റ്റർ ഇല്ല , ഒരു സിനിമക്കും ഈ ഗതി വരരുത്", എന്ന് നടി കുറിക്കുന്നു. 

വിൻസി അലോഷ്യസ് പങ്കുവച്ച പോസ്റ്റ്

ഞങ്ങളുടെ സിനിമ 'രേഖ' വലിയ തിയറ്ററുകളോ ഷോസ് ഒന്നും ഇല്ല,ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ, ആളുകൾ ചോദിക്കുന്നു എന്താ ഷോകൾ കുറവാണല്ലോ ,ഞങ്ങളുടെ നാട്ടിൽ ഇല്ലല്ലോ, പോസ്റ്റർ ഇല്ലല്ലോ എന്നൊക്കെ, സത്യം പറഞ്ഞാൽ നല്ല വിഷമം ഉണ്ട് ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല ആകെ ഉള്ളത് ഞങ്ങളുടെ സിനിമയുടെ വിശ്വാസം മാത്രം ഉള്ളു ,വല്യ സ്റ്റാർ CAST ഒന്നും ഇല്ലാത്തോണ്ട് ഞങ്ങൾക്ക് ഇത്രയൊക്കെ കാര്യങ്ങൾ കിട്ടത്തുള്ളു. ഇനി നിങ്ങളുടെ കയ്യിലാണ് എല്ലാം. ഉള്ള തിയേറ്ററിൽ ഉള്ള ഷോസ്(1SHOW ) അത് കാണാൻ ശ്രമിക്കണം ഇല്ലെങ്കിൽ നാളെ ഞങ്ങടെ സിനിമ അവിടെ കാണില്ല . നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്. ഒരു പാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

ആ രം​ഗങ്ങൾക്ക് ദുബൈയിലെ ബൊളിവാഡ് നിശ്ചലമായി; 'പഠാൻ' മേക്കിം​ഗ് വീഡിയോ

പോസ്റ്റിന് താഴെ നിരവധി പേരാണ് രേഖയെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തുന്നത്.  സിനിമ കാണാൻ വഴിയില്ലെന്നും തങ്ങളുടെ നാട്ടിൽ റിലീസ് ഇല്ല എന്നൊക്കെയാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. പോസ്റ്റർ ഒന്നും വേണ്ട..നിങ്ങളെ സോഷ്യൽ മീഡിയ തന്നെ പ്രമോട്ട് ചെയ്തോളും എന്നും ചിലർ പറയുന്നു. ഉണ്ണി ലാലും ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. 

ചിത്രത്തിൽ രേഖ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിന്‍സി അലോഷ്യസ് ആണ്. ജിതിൻ ഐസക് തോമസാണ് സംവിധാനം. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ കെ എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അറ്റെൻഷൻ പ്ലീസ് എന്ന സിനിമയുടെ സംവിധായകൻ ജിതിൻ ഐസക്ക് തോമസ് തന്നെയാണ് രേഖയും സംവിധാനം ചെയ്യുന്നത്. സിനിമയുടെ രചനയും ജിതിൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios