'ലിയോയും വിക്രവും ഫോണിലൂടെ അല്ല നേരിട്ട് ഒന്നിച്ചു': സര്‍പ്രൈസ് ഉടന്‍ ഉണ്ടാകുമോ എന്ന് ചര്‍ച്ച.!
തന്‍റെ പുതിയ ചിത്രം ലിയോയുടെ ടീമിനൊപ്പമാണ് കമലിനെ വിജയ് സന്ദര്‍ശിച്ചത്. വിജയ് ലിയോ സംവിധായകന്‍ ലോകേഷ് കനകരാജ്, നിര്‍മ്മാതാവ് ലളിത്, ജഗദീഷ് എന്നിവര്‍ വിജയ്ക്കൊപ്പം ഉണ്ടായിരുന്നു.
ചെന്നൈ: കഴിഞ്ഞ ദിവസമാണ് ഉലഗ നായകന്‍ കമല്‍ഹാസന്‍ തന്‍റെ 69ാം ജന്മദിനം ആഘോഷിച്ചത്. ചെന്നൈയില്‍ വലിയ പാര്‍ട്ടിയായി തന്നെ കമല്‍ തന്‍റെ ജന്മദിനം ആഘോഷിച്ചു. തമിഴ് സിനിമ രംഗത്തെ പ്രമുഖര്‍ക്ക് പുറമേ ബോളിവുഡില്‍ നിന്നും ആമീര്‍ഖാനും, കന്നഡയില്‍ നിന്നും ശിവരാജ് കുമാര്‍ അടക്കം ചടങ്ങിന് എത്തി. അതേ സമയം ജന്മദിന പാര്‍ട്ടിക്ക് മുന്‍പ് തന്നെ മറ്റൊരു പ്രധാന വ്യക്തി കമലിനെ സന്ദര്‍ശിച്ചിരുന്നു. മറ്റാരുമല്ല ദളപതി വിജയ്.
തന്‍റെ പുതിയ ചിത്രം ലിയോയുടെ ടീമിനൊപ്പമാണ് കമലിനെ വിജയ് സന്ദര്‍ശിച്ചത്. വിജയ് ലിയോ സംവിധായകന്‍ ലോകേഷ് കനകരാജ്, നിര്‍മ്മാതാവ് ലളിത്, ജഗദീഷ് എന്നിവര്‍ വിജയ്ക്കൊപ്പം ഉണ്ടായിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്. ലിയോ ചിത്രത്തില്‍ ശബ്ദം കൊണ്ട് കമല്‍ ക്യാമിയോ റോള്‍ ചെയ്തിരുന്നു.
അതിനാല്‍ തന്നെയാണ് ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം ലിയോ അണിയറക്കാര്‍ ജന്മദിനത്തില്‍ കമലിനെ സന്ദര്‍ശിച്ചത്, ഫോണിലൂടെയല്ല നേരിട്ട് തന്നെ ലിയോ വിക്രത്തെ കണ്ടു എന്നാണ് ആരാധകര്‍ വൈറലായ ഇരുവരുടെയും ഫോട്ടോയ്ക്ക് കമന്‍റ് ചെയ്തിരിക്കുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത പടത്തില്‍ ഇരുവരും ഒന്നിച്ചെത്തിയേക്കും എന്ന സൂചനയാണ് ഈ ചിത്രം എന്നും ചില ആരാധകര്‍ പറയുന്നു. എല്‍സിയുവില്‍ അടുത്തതായി വരുന്ന കൈതി 2 എല്‍സിയുവിലെ നിര്‍ണ്ണായക ചിത്രം ആയിരിക്കും എന്നാണ് ലോകേഷ് നേരത്തെ പറഞ്ഞത്.
അതേ സമയം കമല്‍ വിജയ് ചിത്രം വിജയിയുടെ മാനേജറും ലിയോയുടെ സഹനിർമ്മാതാവുമായ ജഗദീഷ് പളനിസാമിയാണ് വൈറലായ ഈ ചിത്രം പങ്കുവെച്ചത്. മറ്റൊരു ചിത്രത്തിൽ കമൽ വിക്രം സംവിധായകൻ ലോകേഷ് കനകരാജിനൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കിട്ടിട്ടുണ്ട്.
അതേ സമയം സൂര്യ, കമലിന്റെ തഗ് ലൈഫ് സംവിധായകൻ മണിരത്‌നം, ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ, ഖുശ്ബു സുന്ദർ, സുഹാസിനി, പാർഥിബൻ, വിഘ്‌നേഷ് ശിവൻ, അശ്വിനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത്, രമ്യ തുടങ്ങിയ പ്രമുഖ ഇന്ത്യൻ സിനിമാ താരങ്ങൾ ചെന്നൈയിലെ ലീല പാലസ് ഹോട്ടലിൽ നടന്ന കമലിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഇതിന്‍റെ വീഡിയോയും വൈറലായിട്ടുണ്ട്.
ഇതൊരു ഫാമിലി എന്റർടെയ്നർ; ബേസിൽ ജോസഫ് ചിത്രം ഫാലിമിയുടെ ഒഫീഷ്യൽ ട്രെയിലര്‍