Mahaan Movie : വിക്രമിന്‍റെ 'മഹാന്‍' ഒടിടിയിൽ ; കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിന്റെ റിലീസ് തിയതി

വിക്രമിന്റെ 60ാമത്തെ ചിത്രം കൂടിയാണ് മഹാൻ. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണിത്.

Vikram and Dhruv movie Mahaan gets OTT release date

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് വിക്രം(Vikram) കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മഹാന്‍'(Mahaan). കാര്‍ത്തിക് സുബ്ബരാജ്(Karthik Subbaraj) സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ വിക്രമിന്റെ മകന്‍ ധ്രുവും(Dhruv Vikram) കേന്ദ്ര കഥാപാത്രമാണ്. ഇരുവരും ഒന്നിച്ചെത്തുന്ന ആ​ദ്യ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ഒടിടി റിലീസായി ഫെബ്രുവരി പത്തിന് മഹാൻ പ്രേക്ഷകർക്ക് മുന്നിലെത്തും. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിം​ഗ്. റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ ഏറെ ആവേശത്തിലാണ് വിക്രം ആരാധകർ. വിക്രമിന്റെ 60ാമത്തെ ചിത്രം കൂടിയാണ് മഹാൻ. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണിത്.

ചിത്രത്തിൽ സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ തുടങ്ങിയവരും  പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്
സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ സിമ്രാന്‍, സിംഹ, വാണി ഭോജന്‍, സനാത് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സേതുപതി, മാരി 2, ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാലതാരം രാഘവനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios