ദളപതി 69ല്‍ മമിതയുടെ ജോഡി ആര്?, അപ്‍ഡേറ്റ് പുറത്ത്

വിജയ്‍യുടെ ദളപതി 69 എന്ന സിനിമയുടെ അപ്‍ഡേറ്റ് പുറത്ത്.

Vijays Thalapathy 69 upcoming film update out hrk

രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് വിജയ് സിനിമ മതിയാക്കുകയാണ്. ദളപതി 69 ആയിരിക്കും അവസാന സിനിമ എന്നും പ്രഖ്യാപിച്ചിരുന്നു. ദളപതി 69ന്റെ അപ്‍ഡേറ്റ് ശ്രദ്ധയാകര്‍ഷിക്കുകയാണ്. അസുരൻ ഫെയിം തേജയും വിജയ് ചിത്രത്തില്‍ ഉണ്ടാകും.

മലയാളത്തിന്റെ യുവ താരം മമിതയും വിജയ് ചിത്രത്തില്‍ വേഷമിടുന്നു. മമിതയുടെ ജോഡിയായിട്ടാണ് തേജ വിജയ്‍യുടെ ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. എച്ച് വിനോദാണ് വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്‍യുടെ ദളപതി 69ന്റെ പേര് എന്തായിരിക്കും എന്നതും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ദളപതി 69ലൂടെയാകുമോയെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിപ്പാണ് താരത്തിന്റെ ആരാധകര്‍. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും. കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ ആസ്വാദകര്‍ക്ക് മനസ്സിലായത്. എന്നാല്‍ വിജയ് രാഷ്‍ട്രീയം പറയുന്ന ചിത്രമായിരിക്കുമോ ദളപതി 69 എന്ന ഒരു ചോദ്യവും ഉണ്ട്.

ദളപതി 69 സിനിമയുടെ ചിത്രീകരണം തുടങ്ങി എന്ന് മാത്രമല്ല ദ്രുതഗതിയില്‍ പുരോഗമിക്കുകയുമാണ്. വലിയ ക്യാൻവാസിലുള്ള ഒരു ഗാന രംഗം ചിത്രീകരിച്ചാണ് വിജയ്‍യുടെ ദളപതി 69ന് തുടക്കം കുറിച്ചത്. കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ശേഖര്‍ മാസ്റ്ററാണ് ദളപതി 69 സിനിമയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുമ്പോള്‍ മലയാളി താരം മമിതയും നരേനും പൂജ ഹെഗ്‍ഡെയും പ്രകാശ് രാജും ഗൗതം വാസുദേവ് മേനോനും പ്രിയാമണിയും മോനിഷ ബ്ലസ്സിയും പ്രകാശ് രാജുമൊക്കെ നായകൻ വിജയ്‍ക്കൊപ്പം വിവിധ കഥാപാത്രങ്ങള്‍ ആകുമ്പോള്‍ സത്യൻ സൂര്യൻ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുക.

Read More: അപകീര്‍ത്തിപരമായ കമന്റ്: പരാതിയുമായി ചലച്ചിത്ര താരം മാല പാര്‍വതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios