ലിയോയിലെ വിജയ്‍യുടെ സ്റ്റൈലൻ ലുക്കിനെ കുറിച്ച് വെളിപ്പെടുത്തല്‍
വിജയ്‍യുടെ ലിയോയിലെ സ്റ്റൈലൻ ലുക്കിനെ കുറിച്ച് പ്രവീണ്‍ രാജ.
ലിയോയില്‍ വിജയ് സ്റ്റൈലൻ ലുക്കിലാണ്. കാഴ്‍ചയ്‍ക്ക് ഒരു പുതുമ തോന്നിക്കുന്നു. പ്രവീണ്‍ രാജയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചിത്രത്തിനായി വിജയ്‍യെ ഒരുക്കിയത്. ലിയോയില്‍ പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവവും ലുക്കിനെ കുറിച്ചും പ്രവീണ്‍ രാജ ഗലാട്ടയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
എന്താണ് വേണ്ടത് എന്ന് പറയുന്ന സംവിധായകനാണ് ലോകേഷ് കനകരാജ് എന്നതിനാല്‍ നേരത്തെ ഒരു വ്യക്തത കിട്ടും എന്ന് പ്രവീണ്‍ രാജ അഭിപ്രായപ്പെടുന്നു. മാത്രവുമല്ല നമ്മുടെ മനസ്സില്‍ ഉള്ളത് പറയുമ്പോള്‍ അതില്‍ ഏതൊക്കെ യോജിക്കും എന്നതില്‍ വ്യക്തത വരുത്താനും അദ്ദേഹത്തിന് സാധിക്കും. ലുക്ക് ടെസ്‍റ്റ് നടത്തുന്ന ഘട്ടത്തില്‍ താരത്തിന് ഏതൊക്കെ കോസ്റ്റ്യൂമാണ് വേണ്ടത് എന്നതില്‍ അദ്ദേഹത്തിന്റെ അഭിപ്രായവും പങ്കുവയ്‍ക്കാറുണ്ട്. അതിനുശേഷമാണ് നിറങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും സിനിമയുടെ കോസ്റ്റ്യൂം ഡിസൈനറായ പ്രവീണ്‍ രാജ വ്യക്തമാക്കുന്നു.
ലിയോയുടെ സെറ്റിലെ വിജയ്‍യുടെ ലുക്കിനെ കുറിച്ചും പ്രവീണ്‍ രാജ മനസ് തുറന്നു. സെറ്റില്‍ അദ്ദേഹം ഉള്ളപ്പോഴൊക്കെ പ്രസരിപ്പായിരിക്കും. ആവേശം പകരുന്നയാളാണ് അദ്ദേഹം. എപ്പോഴും സ്റ്റൈലായിട്ടാണ് അദ്ദേഹത്തെ കാണാനാകുന്നതെന്നും ആര്‍ക്കും അദ്ദേഹത്തിന്റെ ഔട്ട്ഫിറ്റില്‍ കുറവുകള്‍ കണ്ടെത്താനാകില്ലെന്നും പ്രവീണ്‍ രാജ വ്യക്തമാക്കുന്നു.
എങ്ങനെയാണ് വിജയ്‍യുടെ സ്റ്റൈല്‍ സങ്കല്‍പ്പിച്ചതെന്നും പറയുകയാണ് പ്രവീണ്‍ രാജ. മിക്ക ഔട്ട്ഫിറ്റുകളും പരീക്ഷിച്ച ഒരു താരമായതിനാല്‍ അദ്ദേഹം ഒരു പ്രചോദനമാണ്. അദ്ദേഹത്തിന്റെ ബദ്‍രി എന്ന ഹിറ്റ് ചിത്രത്തിലെ ചെക്ക് ഷർട്ടും അകത്ത് വെളുത്ത ടീ ഷർട്ടും ധരിച്ച ലുക്ക് എനിക്ക് ഭയങ്കര ഇഷ്‍ടമാണ്. അത് അദ്ദേഹത്തിന് പെര്‍ഫെക്റ്റാണ്. ലിയോയുടെ ലുക്ക് ടെസ്റ്റ് നടത്തിയ ശേഷം അദ്ദേഹത്തെ എങ്ങനെ അവതരിപ്പിക്കും എന്നതില്‍ ഞങ്ങള്‍ക്ക് വ്യക്തത ലഭിച്ചിരുന്നു. ഗ്ലിംപ്‍സില്‍ കണ്ട ലുക്കായിരുന്നു അത്. മൂന്ന് മാസത്തോളം മുടി വളര്‍ത്തിയതിനാല്‍ താരത്തിന്റെ രണ്ടാം ലുക്ക് വളരെ വ്യത്യസ്‍തമായതായിരുന്നുവെന്നും അദ്ദേഹം മുടി മുറിക്കുകയും ലുക്കില്‍ വളരെ സ്‍മാര്‍ട്ടായതും ആവേശമുണ്ടാക്കുന്ന ഒന്നായിരുന്നു എന്നും വ്യക്തമാക്കുകയാണ് പ്രവീണ്‍ രാജ.
Read More: നാനിക്കായി ഹിഷാം അബ്‍ദുള്‍ വഹാബിന്റെ സംഗീതം, ആലാപനവും മലയാളി ഗായകൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക