രാജമൗലി മഹേഷ് ബാബു ചിത്രം പ്രധാന അപ്ഡേറ്റ്; ക്ലൈമാക്സിന് വന്‍ പ്രത്യേകത.!
വിശ്വപ്രസിദ്ധ ചലച്ചിത്ര ഫ്രാഞ്ചെസി ഇന്ത്യാന ജോണ്‍സണ്‍ പോലെ സാഹസികതയും വൈകാരികതയും എല്ലാം ചേരുന്ന ചിത്രമായിരിക്കും ഇതെന്നാണ് വിജയേന്ദ്ര പ്രസാദ് വ്യക്തമാക്കുന്നത്.
ഹൈദരാബാദ്: എസ്എസ് രാജമൗലി ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം അടുത്ത പടം ഏത് എടുക്കും എന്നത് ഇപ്പോഴും സിനിമ മേഖലയിലെ ചൂടേറിയ വിഷയമാണ്. എന്തായാലും മഹേഷ് ബാബു ആയിരിക്കും ആര്‍ആര്‍ആര്‍ സംവിധായകന്‍റെ അടുത്ത ചിത്രത്തില്‍ നായകന്‍ എന്ന് ഏതാണ്ട് ഉറപ്പാണ്. രാജമൗലി തന്നെ 2022 ലെ ടൊറന്‍റോ ഫിലിം ഫെസ്റ്റിവലില്‍ ഇത് പറഞ്ഞിട്ടുമുണ്ട്.
ഇപ്പോള്‍ ഈ ചിത്രം സംബന്ധിച്ച ഒരു പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. രാജമൗലിയുടെ പിതാവും അദ്ദേഹത്തിന്‍റെ ചിത്രങ്ങളുടെ സ്ഥിരം രചിതാവുമായ വിജയേന്ദ്ര പ്രസാദാണ് ഈ അപ്ഡേറ്റ് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്‍റെ സ്ക്രിപ്റ്റിംഗ് അന്തിമ ഘട്ടത്തിലാണെന്നും. ജൂലൈ മാസത്തോടെ ഇത് പൂര്‍ത്തിയാക്കി രാജമൗലിക്ക് കൈമാറും എന്നുമാണ് ഇദ്ദേഹം മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.
വിശ്വപ്രസിദ്ധ ചലച്ചിത്ര ഫ്രാഞ്ചെസി ഇന്ത്യാന ജോണ്‍സണ്‍ പോലെ സാഹസികതയും വൈകാരികതയും എല്ലാം ചേരുന്ന ചിത്രമായിരിക്കും ഇതെന്നാണ് വിജയേന്ദ്ര പ്രസാദ് വ്യക്തമാക്കുന്നത്. 1981-ൽ പുറത്തിറങ്ങിയ ഇന്ത്യാന ജോണ്‍സണ്‍ റൈഡേഴ്‌സ് ഓഫ് ദി ലോസ്റ്റ് ആർക്ക് പോലെ ഒരുപാട് വൈകാരിക നിമിഷങ്ങളുള്ള സാഹസിക-ആക്ഷൻ ഡ്രാമയായിരിക്കും ഇതെന്നും അദ്ദേഹം പറയുന്നു.
ചിത്രം ഒരു ഫ്രാഞ്ചെസി പോലെയാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. കൂടുതല്‍ ഭാഗങ്ങള്‍ ചിത്രത്തിന് ഉണ്ടാകാം. ചിത്രത്തിന്‍റെ ക്ലൈമാക്സ് വളരെ പ്രത്യേകതയുള്ളതായിരിക്കും എന്നും വിജയേന്ദ്ര പ്രസാദ് വ്യക്തമാക്കുന്നുണ്ട്. പ്രേക്ഷകരുടെ ഭാവനയ്ക്ക് വിടുന്ന സ്വതന്ത്രമായ ക്ലൈമാക്സായിരിക്കും ചിത്രത്തിന് എന്നാണ് ബാഹുബലിയും, ആര്‍ആര്‍ആര്‍ പോലുള്ള ഹിറ്റ് ചിത്രങ്ങളുടെ രചിതാവ് വ്യക്തമാക്കുന്നു.
അതേ സമയം സര്‍ക്കാരുവാരി പട്ടെ എന്ന ചിത്രത്തിലാണ് അവസാനമായി മഹേഷ് ബാബു അഭിനയിച്ചത്. അതേ സമയം മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ പേര് 'ഗുണ്ടുര്‍ കാരം' എന്നാണ്. ത്രിവിക്രം ശ്രീനിവാസാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷനും പ്രധാനം നല്‍കുന്ന ഒരു ചിത്രമായിരിക്കും 'ഗുണ്ടുര്‍ കാരം' എന്ന് വ്യക്തമാക്കി ടീസറും പുറത്തുവിട്ടിട്ടുണ്ട്.
എസ്എസ് രാജമൗലി 'ഛത്രപതി' ഹിന്ദി റീമേക്ക്: ട്രെയിലര്‍ ഇറങ്ങി
രാജമൗലിക്ക് സിനിമ ചെയ്യാന്‍ വിഷയം കൊടുത്ത് ആനന്ദ് മഹീന്ദ്ര; രാജമൗലിയുടെ മറുപടി ഇങ്ങനെ\
അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും