രജനിയുടെ വേട്ടൈയന്‍ കാണാന്‍ ദളപതിയും എത്തി; വീഡിയോ വൈറല്‍
രജനികാന്ത് നായകനായ വേട്ടൈയന്‍റെ ആദ്യ ഷോ കാണാൻ ദളപതി വിജയ് ചെന്നൈയിലെ ദേവി തിയേറ്ററിൽ എത്തി.
ചെന്നൈ: ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത രജനികാന്ത് നായകനായ വേട്ടൈയന്‍റെ ആദ്യ ഷോ കാണാൻ ചെന്നൈയിലെ ദേവി തിയേറ്ററിൽ ദളപതി വിജയ് എത്തി. സംവിധായകൻ വെങ്കട്ട് പ്രഭുവിനൊപ്പമാണ് വിജയ് സിനിമ കാണാന്‍ എത്തിയത്. രജനികാന്തിന്‍റെ ആരാധകനായ വിജയ് മുഖം മറച്ച് ഷോയ്ക്ക് ശേഷം മടങ്ങുന്ന വീഡിയോ വൈറലാകുകയാണ്. ആയുധ പൂജയ്ക്ക് മുന്നോടിയായി ഒക്‌ടോബർ 10 വ്യാഴാഴ്ചയാണ് വേട്ടൈയന്‍ തീയറ്ററുകളില്‍ എത്തിയത്.
കാത്തിരിപ്പിനൊടുവില്‍ രജനികാന്തിന്‍റെ വേട്ടൈയന്‍ പ്രദര്‍ശനത്തിനെത്തിയത്. സമിശ്ര പ്രതികരണമാണ് ചിത്രത്തിന് എന്നാണ് ആദ്യ സൂചനകള്‍ ലഭിക്കുന്നത്. മലയാളത്തിന്‍റെ സ്വന്തം ഫഹദും തകര്‍ത്താടിയെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരങ്ങള്‍ പറയുന്നത്.
ആദ്യ 20 മിനിട്ട് വേട്ടയ്യൻ ആഘോഷിക്കുന്നത് രജനികാന്ത് മാസ്സാണ് എന്നാണ് അഭിപ്രായങ്ങള്‍. അര മണിക്കൂറിന് ശേഷം വേട്ടയ്യൻ സിനിമ ക്രൈം ഇൻവെസ്റ്റിഗേഷൻ ഴോണറിലേക്ക് മാറുന്നു. അനിരുദ്ധ് രവിചന്ദറിന്റെ വേട്ടയ്യന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും ഗംഭീരം.
ഇമോഷൻസ് വര്‍ക്കായിരുന്നു. തമാശയിലും കസറിയ ഒരു പ്രകടനമാണ് ചിത്രത്തില്‍ ഫഹദിന്റേത്. മഞ്‍ജു വാര്യര്‍ക്ക് സ്‍ക്രീൻ ടൈം കുറവാണെങ്കിലും നിര്‍ണായകമാണ്. ദുഷ്‍റ മികച്ച ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. അമിതാഭ് ബച്ചന്റെ കഥാപാത്രവും പ്രകടനവും ചിത്രത്തെ ആകര്‍ഷകമാകുന്നു.
സംവിധാനം ടി ജെ ജ്ഞാനവേലാണ്. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ക്കൊപ്പം അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.
വേട്ടൈയനില്‍ രജനികാന്തിന്റെ ഭാര്യയായി നിര്‍ണായക കഥാപാത്രമാകുന്നത് മഞ്‍ജു വാര്യരാണ്. സാബു മോനാണ് വില്ലനാകുന്നത് എന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. പ്രകടനത്താല്‍ വിസ്‍മയിപ്പിക്കുന്ന താരം ഫഹദും ചിത്രത്തില്‍ നിര്‍ണായകമാകും. ആദ്യദിനത്തില്‍ രജനികാന്തിന്റെ വേട്ടൈയന്‍ 30 കോടിയില്‍ അധികം നേടിയിരുന്നു.
നീതിക്ക് വേണ്ടി 'തലൈവരുടെ വേട്ടയാടല്‍': മാസും ക്ലാസും - 'വേട്ടൈയന്‍' റിവ്യൂ