രാഷ്ട്രീയത്തിലിറങ്ങി, വിജയ് സിനിമ മതിയാക്കുന്നു; അവസാന ചിത്രം ഇതായിരിക്കും.!

തമിഴ് വെട്രി കഴകം എന്ന് പേരിട്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഉടലെടുത്തത്. 

Vijay to end his movie career final film will be thalapathy 69 vvk

ചെന്നൈ:ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് തമിഴ് സൂപ്പര്‍താരം ദളപതി വിജയ് തന്‍റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. രാഷ്ട്രീയം തനിക്ക് ഹോബിയല്ലെന്ന് പ്രഖ്യാപിച്ച വിജയ് തന്‍ സിനിമ രംഗത്ത് നിന്നും വിട്ട് പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്ന സൂചനയാണ് ഇന്ന് ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ നല്‍കുന്നത്.        

തമിഴ് വെട്രി കഴകം എന്ന് പേരിട്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഉടലെടുത്തത്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. അതേ സമയം 2026 തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമാക്കുന്നത്. 

അതേ സമയം തമിഴകത്തെ ഇപ്പോഴത്തെ ഏറ്റവും വിലയേറിയ താരമായ വിജയിയുടെ സിനിമ കരിയര്‍ എന്താകും എന്നത് ഏറെ ചര്‍ച്ചയാകുന്നുണ്ട്. നിലവില്‍ വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന 'ഗോട്ട്' സിനിമയിലാണ് വിജയ് അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. 

ഈ ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി താന്‍ ചെയ്യുമെന്നാണ് ഇപ്പോള്‍ വിജയ് പറയുന്നു. തന്‍റെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാതെ ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂര്‍ത്തിയാക്കും എന്നാണ് വിജയ് കത്തില്‍ പറയുന്നത്. പിന്നീട് പൂര്‍ണ്ണമായും ജനസേവനത്തിലായിരിക്കും എന്നും വിജയ് പറയുന്നു.

അടുത്ത വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം  ജയ് ഡിവിവി എന്റര്‍ടെയ്‍ൻമെന്റിന്റെ ചിത്രത്തില്‍ നായകനായേക്കും എന്നാണ് ഒരു പുതിയ റിപ്പോര്‍ട്ട്.രാജമൗലിയുടെ ആര്‍ആര്‍ആര്‍ നിര്‍മിച്ചത് ഡിവിവി എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറില്‍ ആണ്. ഡിവിവി ദനയ്യ നിര്‍മിച്ച് വരാനിരിക്കുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നു എന്ന അപ്‍ഡേറ്റുകള്‍ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. 

ദ ഗോട്ട് റിലീസായിട്ടേ പുതിയ ചിത്രത്തില്‍ ദളപതി വിജയ് എത്തുകയുള്ളൂ എന്ന് വ്യക്തമാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളില്‍ മിക്കവരും അഭിപ്രായപ്പെടുന്നത്.

അതേ സമയം വിജയിയുടെ വരാനിരിക്കുന്ന ചിത്രം  ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം ഫസ്റ്റ് ലുക്കടക്കം വൻ ചര്‍ച്ചയായി മാറിയതിനാല്‍ ദളപതി വിജയ് ആരാധകര്‍ ആവേശത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തില്‍ വിജയ് രണ്ട് വേഷങ്ങളില്‍ എത്തുമ്പോള്‍ നടനെ ചെറുപ്പമാക്കുന്നത് ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

'രാഷ്ട്രീയം എനിക്ക് ഹോബിയല്ല'; തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്

തമിഴക വെട്രി കഴകം, പാർട്ടി രജിസ്റ്റർ ചെയ്ത് വിജയ്, സജീവ രാഷ്ട്രീയത്തിലേക്ക് ഇളയ ദളപതിയും

Latest Videos
Follow Us:
Download App:
  • android
  • ios