ജേസണ്‍ സഞ്ജയ്‍ ആദ്യ ചിത്രം സംവിധാനം ചെയ്യാന്‍ കരാറില്‍ ഒപ്പിട്ടത് വിജയ് അറിയാതെ ?
ജേസണ്‍ സഞ്ജയ്‍ പേരെടുക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. ജേസണ്‍ സഞ്ജയ്‍ എന്നത് വിജയിയുടെ മകന്‍ എന്ന രീതിയില്‍ അല്ലാതെ ചന്ദ്രശേഖറുടെ പേരമകനായി കാണണം.
ചെന്നൈ: വിജയ്‍യുടെ മകന്‍ ജേസണ്‍ സഞ്ജയ് ബിഗ് സ്ക്രീനിൽ എത്താൻ ഒരുങ്ങുന്നുവെന്ന വാർത്ത വളരെ കൌതുകത്തോടെയാണ് തമിഴകം കേട്ടത്. നടനായി ദളപതിയുടെ മകന്‍ അരങ്ങേറും എന്നാണ് തമിഴ് സിനിമ ലോകം കരുതിയതെങ്കിലും സംവിധായകനായാണ് ജയ്സൺ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് താരപുത്രന്റെ ചിത്രം നിർമിക്കുക. ചിത്രത്തിന്‍റെ മറ്റ് വിവരങ്ങളൊന്നും തല്‍ക്കാലം ലഭ്യമല്ല.
അതേ സമയം ജേസണ്‍ സഞ്ജയ് അരങ്ങേറ്റം കുറിക്കുന്നത് വിജയ് ഫാന്‍സ് എങ്ങനെ എടുക്കും എന്നതാണ് തമിഴകത്ത് ചര്‍ച്ചയാകുന്നത്. തമിഴ് സിനിമ ലോകത്തിന്‍റെ അണിയറക്കഥകള്‍ വെളിപ്പെടുത്താറുള്ള തമിഴ് സിനിമ ജേര്‍ണലിസ്റ്റ് ബിസ്മി അടുത്തിടെ ഒരു വീഡിയോയില്‍ ഇത് സംബന്ധിച്ച് കൌതുകരമായ ചില കാര്യങ്ങള്‍ പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
വിജയ് തന്നോട് പറഞ്ഞത് ബിസ്മി ഈ വീഡിയോയില്‍ പറയുന്നുണ്ട്, 'കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിജയിയെ കണ്ടപ്പോള്‍ മകന്‍ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചിരുന്നു. അവന് ഡയറക്ഷനിലാണ് താല്‍പ്പര്യമെന്ന് വിജയ് പറഞ്ഞു. നിങ്ങളെപ്പോലെ അഭിനയത്തിലാണെങ്കില്‍ എളുപ്പത്തില്‍ സിനിമയില്‍ വരാമല്ലോ ഡയറക്ഷന്‍ ആണെങ്കില്‍ കഷ്ടമല്ലെ എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ പറയുന്നത് ആര് കേള്‍ക്കാന്‍ ഇന്നത്തെ കുട്ടികള്‍ക്ക് ഒരു ലക്ഷ്യമുണ്ട് അതിന് വേണ്ടി അവര്‍ ഏത് വഴിയും പോകും. ഒരിക്കല്‍ ഡയറക്ഷന്‍ കോഴ്സ് പഠിക്കണം എന്ന് പറഞ്ഞ് വന്നു. അതില്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ചു. താല്‍പ്പര്യമുണ്ടെന്ന് അവന്‍ പറഞ്ഞു. അതിന് അയച്ചു, വിജയ് എന്നോട് അന്ന് പറഞ്ഞു'
ജേസണ്‍ സഞ്ജയ്‍ പേരെടുക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. ജേസണ്‍ സഞ്ജയ്‍ എന്നത് വിജയിയുടെ മകന്‍ എന്ന രീതിയില്‍ അല്ലാതെ ചന്ദ്രശേഖറുടെ പേരമകനായി കാണണം. അദ്ദേഹം വലിയ ഡയറക്ടറാണ്. പിന്നെ വിജയിയുടെ മകനായതിനാല്‍ സഞ്ജയിക്ക് അവസരം ലഭിച്ചുവെന്ന ആക്ഷേപം ഭാവിയില്‍ വന്നേക്കാം. അത്തരത്തില്‍ നോക്കിയാല്‍ നെപ്യൂട്ടിസം ആരോപണമൊക്കെ വരും.
നേരത്തെ വലിയ ഡയറക്ടര്‍മാര്‍ ജേസണ്‍ സഞ്ജയിയെ അഭിനയിപ്പിക്കാന്‍ നോക്കിയെങ്കിലും അതിനൊന്നും നില്‍ക്കാതെ സംവിധായകനാകാന്‍ നടക്കുകയായിരുന്നു വിജയിയുടെ മകന്‍. ലൈക്കയില്‍ കഥ പറയാനും അത് അവര്‍ നിര്‍മ്മിക്കാന്‍ തയ്യാറായതിലും വിജയ് എന്ന ബ്രാന്‍റിന്‍റെ ഘടകം ഉണ്ട് അതില്‍ തര്‍ക്കമില്ല. അതേ സമയം വിജയ് അറിയാതെയാണ് പുതിയ ചിത്രത്തിന്‍റെ കരാര്‍ ഒപ്പിട്ടത് എന്നാണ് വിവരം. എന്നാല്‍ അതില്‍ എത്ര ശരിയുണ്ടെന്ന് ഉറപ്പില്ല.
ഈ പടം പരാജയപ്പെട്ടാല്‍ വലിയ വിമര്‍ശനം വരും, ചിത്രം വിജയിച്ചാല്‍ പ്രശംസയും ലഭിക്കും. ഇത്തരക്കാര്‍ താരങ്ങളുടെ മക്കള്‍ എന്നതിനാല്‍ അവസരത്തിന് വേണ്ടി അലയേണ്ടി വരില്ല. അത് വേഗം ലഭിക്കും. എന്നാല്‍ ഇവര്‍ എന്ത് ചെയ്താലും അച്ഛന്‍റെ പേരില്‍ കൂടിയാണ് കറപറ്റുക. പിതാവിന്‍റെ പേരിലെ ആനുകൂല്യം പറ്റുന്നുണ്ടെങ്കില്‍ അത് മൂലം ലഭിക്കുന്ന വിമര്‍ശനവും കേള്‍ക്കേണ്ടി വരും.
ഇനി ആദ്യത്തെ സംവിധാനത്തിന് ശേഷം ജേസണ്‍ സഞ്ജയ് അഭിനയിക്കാന്‍ ഇറങ്ങിയാല്‍ വിജയുടെ ഇളയ ദളപതി പട്ടം സഞ്ജയ്ക്ക് തൂക്കികൊടുക്കാന്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ നോക്കുന്നുണ്ട്. ജനങ്ങൾ മുട്ടാളൻമാരാണെന്ന് കരുതി ചെയ്യുന്ന പണികളാണിതൊക്കെ. അതുപോലെ ജെയ്സൺ സഞ്ജയ്ക്ക് പട്ടം കൊടുത്താൽ ആദ്യത്തെ സിനിമ തന്നെ പരാജയപ്പെടും. ആരാധകർ ഇളയ ദളപതി സഞ്ജയ് എന്നൊക്കെ വിശേഷിപ്പിക്കാൻ സാധ്യതയുണ്ട്. അതിനെതിരെ കോടതിയിൽ നിന്ന് ഒരു സ്റ്റേ വാങ്ങുന്നതാണ് നല്ലത്. അല്ലെങ്കിൽ ജെയ്സൺ സഞ്ജയ്ക്ക് അത് ആപത്താകുമെന്നും ബിസ്മി പറയുന്നു.
അച്ഛനും അമ്മയും പറഞ്ഞത് കേട്ട് കല്ല്യാണത്തിന് ഇറങ്ങരുത് ; അനുഭവം പറഞ്ഞ് വിശാല്‍.!