Asianet News MalayalamAsianet News Malayalam

വന്‍ പടങ്ങളില്‍ പണി കിട്ടി നെറ്റ്ഫ്ലിക്സ്; പക്ഷെ 17 കോടിക്ക് വാങ്ങിയ പടം രക്ഷയായി ലാഭം 150 കോടി !

നടൻ വിജയ് സേതുപതിയുടെ 50-ാം ചിത്രം 'മഹാരാജ' നെറ്റ്ഫ്ലിക്സിൽ വൻ വിജയമായി മാറി. 20 ദശലക്ഷം കാഴ്ചക്കാരെ നേടിയ ചിത്രം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിന് ലാഭകരമായി മാറി.

vijay sethupathi s maharaja movie ott profit around 150 crores
Author
First Published Sep 29, 2024, 6:51 PM IST | Last Updated Sep 29, 2024, 6:51 PM IST

ചെന്നൈ: ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് ബോളിവുഡ് ചിത്രങ്ങളേക്കാള്‍ ഇപ്പോള്‍ പ്രിയം തെന്നിന്ത്യന്‍ ചിത്രങ്ങളാണെന്ന് പറയാറുണ്ട്. ഒരു പരിധി വരെ അത് സത്യവുമാണ്. ബാഹുബലിയും കെജിഎഫും അടക്കമുള്ള ചിത്രങ്ങള്‍ വന്‍ വിജയം നേടിയതിന് ശേഷം കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകള്‍ ജനകീയമായതോടെ ഹിന്ദി സിനിമാപ്രേമികളിലേക്ക് കൂടുതല്‍ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ എത്തി. 

അവരത് സ്വീകരിക്കുകയും ആഘോഷിക്കുകയും ചെയ്തു. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലൂടെ ഒരു തെന്നിന്ത്യന്‍ ചിത്രം പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടുകയാണ്. വിജയ് സേതുപതിയെ നായകനാക്കി നിഥിലന്‍ സ്വാമിനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച മഹാരാജ എന്ന ചിത്രമാണ് അത്.

വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രമെന്ന പ്രാധാന്യത്തോട് ജൂണ്‍ 14 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ബോക്സ് ഓഫീസില്‍ മികച്ച വിജയം കണ്ടെത്തിയ ചിത്രം വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രവുമായി. ജൂലൈ 12 ന് നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. നെറ്റ്ഫ്ലിക്സിലും വന്‍ സ്വീകാര്യതയാണ് നേടിയത് ആഴ്ചകളോളം  ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായിരുന്നു ചിത്രം. 

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത്. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കാന്‍ കാരണമായിരുന്നു. ഇപ്പോള്‍ മാസങ്ങള്‍ക്ക് ശേഷം മഹാരാജ ചിത്രം നെറ്റ്ഫ്ലിക്സിന് വന്‍ നേട്ടമാണ് ഉണ്ടാക്കിയത് എന്ന കണക്കാണ് പുറത്തുവരുന്നത്. 

ഏകദേശം 20 ദശലക്ഷം ആളുകൾ  നെറ്റ്ഫ്ലിക്സില്‍ മഹാരാജ കണ്ടുവെന്നാണ് വിവരം. അതായത് നെറ്റ്ഫ്ലിക്സിന് ഏകദേശം 150 കോടി ലാഭം ഇതുവഴി ലഭിച്ചുവെന്നാണ് കണക്ക്. മഹാരാജയുടെ ഒടിടി അവകാശം വെറും  17 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്ന് കൂടി അറിയുന്നതോടെ മഹാരാജ നെറ്റ്ഫ്ലിക്സിന് വന്‍ നേട്ടമാണ് ഉണ്ടാക്കിയത് എന്ന് വ്യക്തം.  മുടക്കുമുതലിനേക്കാള്‍ 10 മടങ്ങിന് അടുത്ത് ലാഭമാണ് ഈ ചിത്രം സ്ട്രീമിംഗ് ഭീമന്മാര്‍ക്ക് നല്‍കിയത്. 

വിജയ് സേതുപതിയുടെ കഥാപാത്രത്തിന്‍റെ പേരാണ് ചിത്രത്തിനും. രണ്ട് കാലങ്ങളിലായി നോണ്‍ ലീനിയര്‍ സ്വഭാവത്തിലാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയില്‍ നിതിലന്‍ സ്വാമിനാഥന്‍ കഥ പറയുന്നത്. സചന നമിദാസ്, മംമ്ത മോഹന്‍ദാസ്, നടരാജന്‍ സുബ്രഹ്‍മണ്യം, അഭിരാമി, ദിവ്യ ഭാരതി, സിങ്കംപുലി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

'പരമാവധി ശ്രമിക്കും': അക്ഷയ് കുമാറിനെ രക്ഷിക്കുമോ പ്രിയദര്‍ശന്‍, പ്രിയന് പറയാനുള്ളത് !

"ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഇന്ത്യന്‍ ചിത്രമായി തോന്നിയില്ല"; ഒസ്കാറിന് അയക്കാത്ത കാരണം ഇതാണ് !

Latest Videos
Follow Us:
Download App:
  • android
  • ios