'മഹാരാജ' അമ്പതാമത്തെ ചിത്രവുമായി വിജയ് സേതുപതി; കിടിലന്‍ ഫസ്റ്റ്ലുക്ക് പുറത്ത്

വിജയ് സേതുപതിക്ക് പുറമേ അനുരാഗ് കാശ്യപ്, മംമ്ത മോഹന്‍ദാസ്, നട്ടി നടരാജ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നിതിലന്‍ സ്വാമിനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Vijay Sethupathi 50th film Maharaja bloody first look poster vvk

മുംബൈ: ജവാന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ വലിയ പ്രശംസയാണ് നടന്‍ വിജയ് സേതുപതി നേടുന്നത്. അതിനിടയില്‍ താരത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. മഹാരാജ എന്നാണ് ചിത്രത്തിന്‍റെ പേര്. വിജയ് സേതുപതിയുടെ അമ്പതാമത് ചിത്രമാണ് മഹാരാജ. 

ഒരു ബാര്‍ബര്‍ ഷോപ്പ് കസേരയില്‍ കയ്യില്‍ ചോരയുറ്റുന്ന അരിവാളുമായി ഇരിക്കുന്ന വിജയ് സേതുപതിയെയാണ് ഫസ്റ്റുലുക്കില്‍ കാണിക്കുന്നത്. ചില പൊലീസുകാര്‍ അത് നോക്കി നില്‍ക്കുന്നതായി കാണാം. വിജയ് സേതുപതി തന്നെയാണ് #MaharajaFirstLook എന്ന ഹാഷ്ടാഗോടെ ചിത്രം പുറത്തുവിട്ടത്. ഒരു ക്രൈം ത്രില്ലര്‍ ചിത്രമായാണ് മഹാരാജ ഒരുങ്ങുന്നത് എന്നാണ് വിവരം.

വിജയ് സേതുപതിക്ക് പുറമേ അനുരാഗ് കാശ്യപ്, മംമ്ത മോഹന്‍ദാസ്, നട്ടി നടരാജ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നിതിലന്‍ സ്വാമിനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊരങ്ങു ബൊമ്മെ എന്ന പ്രശംസ നേടിയ ചിത്രത്തിന്‍റെ സംവിധായകനാണ് ഇദ്ദേഹം.  അഞ്ജനേഷ് ലോക്നാഥ് ആണ് ചിത്രത്തിന്‍റെ സംഗീതം. ദിനേഷ് പുരുഷോത്തമനാണ് ഛായഗ്രഹണം. 

അതേ സമയം കാളി എന്ന വില്ലന്‍ വേഷത്തിലൂടെ ബോളിവുഡിലും ചുവടുറപ്പിക്കുകയാണ് വിജയ് സേതുപതി. ഷാരൂഖാന്‍റെ വില്ലനായ എത്തിയ റോള്‍ നോര്‍ത്ത് ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ തോതില്‍ ശ്രദ്ധ നേടുന്നുണ്ട്. നേരത്തെ തന്നെ ഫര്‍സി അടക്കം സീരിസുകളിലൂടെ വിജയ് സേതുപതി പാന്‍ ഇന്ത്യന്‍ തലത്തില്‍ സാന്നിധ്യം അറിയിച്ചിരുന്നു. 

നേരത്തെ ഷാരൂഖ് ഖാനും വിജയ് സേതുപതിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. എക്സ് പോസ്റ്റിലൂടെയാണ് ഷാരൂഖ് വിജയ് സേതുപതിയെ അഭിനന്ദിച്ചത്. ജവാനില്‍ രണ്ട് കാലഘട്ടത്തില്‍ അച്ഛനും മകനുമായി എത്തുന്ന ഷാരൂഖിന് വില്ലനായി എത്തുന്ന ആയുധ വ്യാപാരിയായിട്ടാണ് വിജയ് സേതുപതി എത്തുന്നത്. അതേ സമയം ജവാന്‍ മൂന്ന് ദിവസത്തിനുള്ളില്‍ 300 കോടി ക്ലബ് കടന്നതായി നിര്‍മ്മാതാക്കള്‍ റെഡ് ചില്ലീസ് എന്‍റര്‍ടെയ്മെന്‍റ് ഞായറാഴ്ച ഔദ്യോഗികമായി അറിയിച്ചിരുന്നു. 

ലിയോയ്ക്കും, ജയിലറിനും രണ്ട് നീതിയോ?: ജയിലറിലെ പ്രധാന രംഗം ചൂണ്ടികാട്ടി വിജയ് ആരാധകര്‍ കലിപ്പില്‍.!

മൂന്നാം ദിനം മുന്നൂറ് കോടി ക്ലബില്‍: ബോക്സോഫീസ് ഇളക്കിമറിച്ച് 'ജവാന്‍‌'

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios